സ്‌കൂളുകളും അധ്യാപകരും ഇല്ലാതാകുമോ? ഭാവി എഐ അധ്യാപകരുടേതെന്ന് ഡ്യുവലിംഗോ സിഇഒ

ഓരോ കുട്ടികളുടെയും ഗ്രഹിക്കാനുള്ള കഴിവ് അനുസരിച്ച് എഐ അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പാഠങ്ങളായിരിക്കും നല്‍കുക.

dot image

ധ്യാപകരുടെ സ്ഥാനം എഐ ഏറ്റെടുക്കുമെന്നും സ്‌കൂളുകള്‍ കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രമായി മാറുമെന്നും ഡ്യുവലിംഗോ സിഇഒയും സഹസ്ഥാപകനുമായ ലൂയിസ് വോണ്‍ ആന്‍. ഫലപ്രാപ്തിയില്‍ മനുഷ്യ അധ്യാപകരേക്കാള്‍ മികച്ചവരാണ് എഐ അധ്യാപകരെന്നാണ് ആനിന്റെ പക്ഷം. എന്നാല്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നും അധ്യാപകര്‍ ഇല്ലാതാകുമെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളുടെ പ്രാഥമിക ദൗത്യത്തില്‍ മാറ്റം വരും. വിദ്യാഭ്യാസം നല്‍കുന്ന ഇടം എന്നതില്‍ നിന്നുമാറി കുട്ടികളെ പരിപാലിക്കുന്നതിനുള്ള ഇടമായി അത് മാറും. പഠനം എഐ സിസ്റ്റം ഉപയോഗിച്ചാകുമെന്നും അദ്ദേഹം പറയുന്നു.

ഒരു ക്ലാസ് റൂമില്‍ ഒട്ടേറെ കുട്ടികളുള്ളതിനാല്‍ ഒരോ കുട്ടിക്കും പ്രത്യേകം ശ്രദ്ധ നല്‍കുക പ്രാവര്‍ത്തികമായിരുന്നില്ല. ഈ പ്രശ്‌നം എഐയ്ക്ക് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ആന്‍ കരുതുന്നത്. ഓരോ കുട്ടികളുടെയും ഗ്രഹിക്കാനുള്ള കഴിവ് അനുസരിച്ച് എഐ അവര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പാഠങ്ങളായിരിക്കും നല്‍കുക. മുപ്പതിലധികം കുട്ടികളുള്ള ക്ലാസ്‌റൂമില്‍ ഓരോ കുട്ടിയുടെയും പഠന പുരോഗതി വിലയിരുത്തുക മനുഷ്യ അധ്യാപകരെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. എന്നാല്‍ എഐ അധ്യാപകര്‍ക്ക് കുട്ടികള്‍ ഏത് ഭാഗത്താണ് ബലഹീനരെന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് പഠനരീതിയില്‍ഉടന്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും.

വിദ്യാഭ്യാസത്തില്‍ എഐ സംയോജിപ്പിക്കുന്നത് പടിപടിയായ പ്രക്രിയയാണെന്ന് അദ്ദേഹം സമ്മതിച്ചു. നിയന്ത്രണങ്ങള്‍, സാംസ്‌കാരിക പ്രതീക്ഷകള്‍, കാലഹരണപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കാരണം വിദ്യാഭ്യാസ സംവിധാനങ്ങള്‍ പലപ്പോഴും
മാറ്റത്തെ എതിര്‍ക്കുന്നു. എന്നിരുന്നാലും, ക്ലാസ് മുറികളില്‍ എഐയുടെ സാന്നിധ്യം വളര്‍ന്നുകൊണ്ടിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്.

''വിദ്യാഭ്യാസം മാറാന്‍ പോകുന്നു. അധ്യാപകരെക്കാള്‍ എഐഉപയോഗിച്ച് പഠിപ്പിക്കുന്നത് കൂടുതല്‍ മെച്ചപ്പെടുത്താവുന്നതാണ്,''ആന്‍ പറഞ്ഞു. ലോകത്തിന്റെ ഭാവി എഐ ആണ്. ഹോം വര്‍ക്കിനോ, അസൈന്‍മെന്റ്‌സിനോ മാത്രമല്ല കോളജ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എഐ ഉപയോഗിക്കുന്നത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അവര്‍ എഐ സഹായം തേടാറുണ്ട്. എന്നാല്‍ എല്ലാത്തിനും എഐ സഹായം തേടുന്നത് കൊഗ്നിറ്റീവ് ഫങ്ഷനെ മോശമാക്കാന്‍ സാധ്യതയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. അറിവുണ്ടെങ്കിലും സ്വയം ആത്മവിശ്വാസം അനുഭവപ്പെടാതിരിക്കുന്നതിലേക്ക് ഇത് നയിച്ചേക്കാം.

Content Highlights: No Schools, Teachers In The Future? Duolingo CEO Believes AI Tutors Will Gain Momentum

dot image
To advertise here,contact us
dot image