
ചെന്നൈ: മുസ്ലിം ലീഗ് ദേശീയ കൗൺസിൽ യോഗം മെയ് 15-ന് ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
ദേശീയ തലത്തിൽ നടത്തിയ മെമ്പർഷിപ്പ് ക്യാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. അടുത്ത മെമ്പർഷിപ്പ് കാലയളവ് വരെ പാർട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗൺസിൽ തിരഞ്ഞെടുക്കും.
ഇന്ത്യയിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് വാഴ്ച്ചക്കെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികൾ നടത്തുന്ന പോരാട്ടത്തിൽ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷ ദളിത് പിന്നോക്ക ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനുള്ള ശക്തമായ രാഷ്ട്രീയ പ്രചാരണ പരിപാടികൾക്ക് കൗൺസിൽ രൂപം നൽകുമെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കി. മെയ് 14-ന് ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ് പുതുതായി രൂപീകരിച്ച സംസ്ഥാന കമ്മറ്റികൾക്ക് അംഗീകാരം നൽകും. മെയ് 15 വ്യാഴാഴ്ച രാവിലെ 10.30-ന് ചേരുന്ന ദേശീയ കൗൺസിൽ മീറ്റ് ഉച്ചക്ക് രണ്ട് മണിയോടെ അവസാനിക്കും.
പാർട്ടി ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദർ മൊയ്ദീൻ അദ്ധ്യക്ഷത വഹിക്കുന്ന ദേശീയ കൗൺസിൽ ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറയും. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, ട്രഷറർ പി വി അബ്ദുൾ വഹാബ് എം പി, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം പി, കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം, കേരള നിയമസഭാ മുസ്ലിം ലീഗ് പാർട്ടി ഉപ നേതാവ് ഡോ. എം കെ മുനീർ, പാർട്ടി ചീഫ് വിപ്പ് കെ പി എ മജീദ് , തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി അബൂബക്കർ, നവാസ്ഗനി എം പി, ഹാരിസ് ബീരാൻ എം പി, ദേശീയ ഭാരവാഹികളായ ഖുർറം അനീസ് ഉമർ, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത ഗീർ ആഖ, നഈം അക്തർ, സി കെ സുബൈർ എന്നിവർ പങ്കെടുക്കും.
Content Highlights: Muslim League National Council meet to be held in Chennai