ഉത്തർപ്രദേശിൽ കാണാതായ കുട്ടിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ വയലിൽ നിന്ന് കണ്ടെത്തി

സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു

dot image

ലക്നൗ: കാണാതായ ഏഴ് വയസുകാരൻ്റെ മ‍ൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഹത്രാസിലാണ് സംഭവം. ഖുത്തിപുരി ജാതൻ ​ഗ്രാമത്തിലെ ഭോല എന്ന കുട്ടിയുടെ മൃതദേഹമാണ് കൈകാലുകൾ കെട്ടിയ രീതിയിൽ കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മലമൂത്ര വിസ‍ർജത്തിനായി പുറത്ത് പോയ കുട്ടിയെ എന്നാൽ പിന്നീട് കാണാതാവുകയായിരുന്നു. പിന്നാലെ നാട്ടുകാരും കുടംബവും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാൽ ശനിയാഴ്ച രാവിലെ തിന കൃഷി ചെയ്യുന്ന വയലിൽ നിന്ന് കൂട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കയറുകൊണ്ട് കൈകാലുകൾ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ മുറിവുകളുണ്ടായിരുന്നു. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights- Body of missing child found in Uttar Pradesh field with hands and feet tied

dot image
To advertise here,contact us
dot image