വഴിയോരത്ത് കിടന്നുറങ്ങിയ വയോധികന് മേൽ നിയന്ത്രണം വിട്ട് ബസ് കയറിയിറങ്ങി, ദാരുണാന്ത്യം

വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലേക്ക് നിയന്ത്രണം വിട്ട ബസ് കയറുകയായിരുന്നു

dot image

പാലക്കാട്: പാലക്കാട് വഴിയോരത്ത് കിടന്നുറങ്ങിയ വയോധികൻ ബസ് കയറി മരിച്ചു. ഇന്ന് രാവിലെയാണ് ചന്ദ്രനഗറിൽ ദാരുണ സംഭവമുണ്ടായത്. ബംഗളുരുവിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് വന്ന ബസാണ് വയോധികന് മേൽ കയറിയിറങ്ങിയത്. വഴിയരികിൽ കിടന്ന വയോധികന്റ ശരീരത്തിലേക്ക് നിയന്ത്രണം വിട്ട ബസ് കയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയെന്ന് കരുതുന്ന വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Content Highlights- A bus lost control and ran over an elderly man sleeping on the roadside, resulting in a tragic end.

dot image
To advertise here,contact us
dot image