ഒരു കുപ്പിക്ക് അമ്പതിനായിരം രൂപ; സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡില്‍ നിക്ഷേപം നടത്തി അജയ് ദേവ്ഗണ്‍

മാള്‍ട്ടിന്റെ രുചി തനിക്കിഷ്ടമാണെന്നും വിസ്‌കിയുടെ രുചിയാണ് പുതിയ സംരംഭം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു.

dot image

മുംബൈ: പ്രീമിയം മദ്യവിപണിയില്‍ നിക്ഷേപം നടത്തി ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍. ഗ്ലെന്‍ജേണി എന്ന ആഢംബര സിംഗിള്‍ മാള്‍ട്ട് വിസ്‌കി ബ്രാന്‍ഡിലാണ് നടന്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 1200 ലിമിറ്റഡ് എഡിഷന്‍ ബോട്ടിലുകള്‍ മാത്രമാണുളളത്. ഓരോ കുപ്പിക്കും അമ്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെയാണ് വില. മാള്‍ട്ടിന്റെ രുചി തനിക്കിഷ്ടമാണെന്നും വിസ്‌കിയുടെ രുചിയാണ് പുതിയ സംരംഭം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അജയ് ദേവ്ഗണ്‍ പറഞ്ഞു. സിഎന്‍ബിസി ടിവി 18 നോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'നല്ല മദ്യം കഴിക്കുന്നത് ഞാന്‍ എന്നും ആസ്വദിച്ചിരുന്ന കാര്യമാണ്. ഒരു വെല്‍നെസ് സ്പായില്‍ പോയതിനുശേഷം ഞാന്‍ ഒരുവര്‍ഷത്തോളം മദ്യം പൂര്‍ണമായി ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ മദ്യപാനത്തിന്റെ അളവ് കുറച്ചു. വോട്ക കഴിച്ചിരുന്ന ഞാന്‍ സിംഗിള്‍ മാള്‍ട്ട് കഴിച്ചുതുടങ്ങിയത് സ്‌കോട്‌ലാന്‍ഡ് സന്ദര്‍ശനത്തിനിടെയാണ്. കാര്‍ട്ടല്‍ ബ്രോസിന്റെ സഹസ്ഥാപകനായ മോക്ഷ് സാനിയെ സ്‌കോട്‌ലാന്‍ഡില്‍ വെച്ച് കാണാനിടയായി. അങ്ങനെ അദ്ദേഹം ഗ്ലെന്‍ജേണിയുടെ ബിസിനസ് പാര്‍ട്ട്ണറായി. മാള്‍ട്ടിന്റെ രുചി എനിക്കിഷ്ടമാണ്. അതാണ് ഈ സംരംഭം തുടങ്ങാനുളള കാരണവും'- അജയ് ദേവ്ഗണ്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ നടന്‍ സഞ്ജയ് ദത്ത് ഗ്ലെന്‍ജേണിയുമായി സഹകരിച്ചിരുന്നെന്നും അന്ന് 45 ദിവസത്തിനുളളില്‍ 200 മില്ലിലിറ്റര്‍ ബോട്ടില്‍ 3 ലക്ഷം യൂണിറ്റുകള്‍ വിറ്റുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്ലെന്‍വാക്ക് എന്നാണ് സഞ്ജയ് ദത്തിന്റെ പ്രീമിയം വിസ്‌കി ബ്രാന്‍ഡിന്റെ പേര്. കുറഞ്ഞ കാലയളവുകൊണ്ടു തന്നെ വില്‍പ്പന കണക്കുകളില്‍ മുന്‍നിരയിലേക്ക് കുതിച്ച ബ്രാന്‍ഡാണ് ഗ്ലെന്‍വാക്ക്. ഗോവ, മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഗ്ലെന്‍വാക്ക് വില്‍പ്പന നടത്തുന്നുണ്ട്. നടന്‍ ഷാറൂഖ് ഖാനും മകന്‍ ആര്യന്‍ ഖാനും ഡി യാവോള്‍ ഇന്‍സെപ്ഷന്‍ എന്ന പേരില്‍ പ്രീമിയം വിസ്‌കി ബ്രാന്‍ഡുണ്ട്.

Content Highlights: Ajay devgn invested in single malt whiskey brand glenjourney

dot image
To advertise here,contact us
dot image