

കൊച്ചി: മൂന്ന് പൊന്നോമനകളുടെ ഉയിര്‍പ്പിനായുള്ള പോരാട്ടത്തിലാണ് കേരളം. സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച സഹോദരങ്ങളായ ഏഥനും ഒലിവറിനും ഡേവിഡിനും വേദനയകറ്റാന്‍ 50 കോടിയാണ് ചികിത്സാച്ചിലവ്. കുരുന്നുകളുടെ പുഞ്ചിരി വീണ്ടെടുക്കാന്‍ നാടൊന്നാകെ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോള്‍ ഇതിനോടകം 33 കോടിയോളമാണ് സമാഹരിച്ചത്. ഇനിയും വേണം 17 കോടിയോളം രൂപ.
രാഷ്ട്രീയ-ജാതി- മത വ്യത്യാസമില്ലാതെ കരുണയുടെ കൈകള്‍ പിഞ്ചുമക്കള്‍ക്കായി ഇതിനകം കൈകോര്‍ത്തു. ലക്ഷ്യത്തിലേക്ക് പക്ഷെ ഇനിയുമുണ്ട് ദൂരം. മുന്നിലുള്ളത് 9 ദിവസം മാത്രം. പ്രതിസന്ധിയുടെ ഈ ദൂരവും നമുക്ക് താണ്ടണം. പിഞ്ചുമക്കളുടെ പുഞ്ചിരി തിരികെ കിട്ടണം. അതിനായി ഒറ്റക്കെട്ടായി ഒരേ മനസ്സോടെ നമുക്ക് വീണ്ടും കൈകോര്‍ക്കാം. റിപ്പോര്‍ട്ടര്‍ തുടക്കം മുതല്‍ ആ ഉദ്യമത്തിനായി കൂടെയുണ്ട്. ഇന്ന് രാവിലെ 8 മണി മുതല്‍ ആരംഭിച്ച മെഗാ ലൈവത്തോണിലൂടെ ബാക്കി തുക കൂടി സമാഹരിക്കാനുള്ള ശ്രമത്തിലാണ്. പ്രിയപ്പെട്ടപ്രേക്ഷകര് എല്ലാവരും കൂടെ ഉണ്ടാകണം. ഈ മഹാ ഉദ്യമത്തില്‍ പങ്കാളികളാകണം. റിപ്പോര്‍ട്ടര്‍ ടി വിയുടെ ഈ ഉദ്യമത്തില്‍ പങ്കാളികളാവുന്നവര്‍ പണം അയക്കുന്ന ബാങ്ക് അക്കൗണ്ടും സ്കാനറും കുഞ്ഞുങ്ങളുടെ ചികിത്സക്ക് വേണ്ടിതന്നെ തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കോഴിക്കോട് കല്ലുരുട്ടി പൂവത്തിരിച്ചാല് അരുണ്‍-ഷാല്മി ദമ്പതിമാരുടെ മക്കളാണ് ഡേവിഡ് മാഗ്നസ്, ഈഥന് മോസസ്, ഒലിവര്‍ ജോനോ എന്നിവര്‍. രണ്ട് വയസ്സിനുള്ളില്‍ ജീന്‍ തെറാപ്പി തുടങ്ങിയാല്‍ ഇവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ബിരിയാണി, പായസം, ഐസ്ക്രീം, തുടങ്ങി വിവിധതരം ഭക്ഷണ ചാലഞ്ചുകള്‍ കൂടാതെ ഗാന പരിപാടികള്‍ സെലിബ്രിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റ്, വീടുകള്‍ കയറിയുള്ള ജനകീയ ക്യാംപെയ്ന് എന്നിങ്ങനെ വിവിധ പരിപാടികള്‍ നടത്തിയാണു നാട്ടുകാര്‍ പണം സ്വരൂപിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ധനസഹായവുമായി രംഗത്തെത്തി.
ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സൗദ ചെയര്‍മാനും നഗരസഭാ കൗണ്‍സിലര്‍ അനീഫ് മുഹമ്മദ് ജനറല്‍ കണ്‍വീനറും കല്ലുരുട്ടി പള്ളി വികാരി ഫാ.സിബിന് കിളിയന്‍പറമ്പില്‍ വൈസ് ചെയര്മാനുമായുള്ളതാണു ചികിത്സാക്കമ്മിറ്റി.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഫെഡറൽ ബാങ്ക്, ഓമശ്ശേരി ശാഖ
അക്കൗണ്ട് നമ്പർ: 21360100162505
IFSC Code:- FDRL0002136
Content Highlights: Reporter Fund Raising for the treatment of three children, Ethan, Oliver and David, who are affected by Spinal Muscular Atrophy (SMA). The total treatment cost is Rs 50 crore, of which approximately Rs 33 crore has been collected. Around Rs 17 crore remains to be raised within nine days. A mega liveathon campaign is scheduled to support the fundraising effort