

തിരുവനന്തപുരം: LPST സമരക്കാരുടെ പ്രധാന ആവശ്യമായ ആധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നത് പ്രയോഗികമല്ലെന്ന് മുഖ്യമന്ത്രി. കേരളത്തിലെ അകെ എല്‍പി വിദ്യാത്ഥികളുടെ എണ്ണം മൂന്നര ലക്ഷമാണ്. അധ്യാപകരുടെ എണ്ണം 18,856 ആണ്. ഇപ്പോഴുള്ള അനുപാതം 1:30 ആണ്. എന്നാല്‍ ഇപ്പോഴത്തെ യഥാര്‍ത്ഥ കണക്ക് അനുസരിച്ച് 1:19 എന്ന അനുപാതകത്തില് അധ്യാപകരുണ്ടെന്ന് വി ഡി സതീശന് പറഞ്ഞു. പല ജില്ലകളിലും അതിലും കുറവ് അനുപാതവും ഉണ്ട്. സമരാവശ്യം അനുസരിച്ച് 1:25 ആക്കി അനുപാതം കുറച്ചാലും അധ്യാപകരുടെ എണ്ണം കൂടില്ല. വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇല്ലാത്ത ഒഴിവുകളില്‍ അഭിമുഖം നടത്തി പിഎസ്സി റാങ്ക് ലിസ്റ്റ് പബ്ലിഷ് ചെയ്യുന്നു. ഇല്ലാത്ത തസ്തികയില്‍ പരീക്ഷ നടത്തുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിക്കും. പിഎസ്സിയുമായി കൂടിയാലോചന നടത്തി അതില്‍ വേണ്ട ഭേദഗതി വരുത്തും. സമരക്കാരുമായി നിരവധി തവണ ചര്‍ച്ച നടത്തി. നടപ്പിലാക്കാന്‍ കഴിയാത്ത ഒരു ആവശ്യം എങ്ങനെയാണ് അംഗീകരിക്കാനാകുക. അഞ്ച് ആവശ്യത്തില്‍ നാലെണ്ണവും അംഗീകരിച്ചു. സര്‍ക്കാരിന്റെ ആശങ്കകള്‍ സമരക്കാരെ ആറിയിച്ചെന്നും സതീശന് പറഞ്ഞു. ഡിവിഷന് ഫാള്‍ വന്നാല്‍ അധ്യാപകരെ സംരക്ഷിക്കേണ്ട ബാധ്യതയും സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിഎസ്സിയുടെ ഇപ്പോഴുള്ള രീതിയില്‍ ഒന്നാം റങ്കുകാര്ക്ക് പോലും ജോലി നല്കാന് കഴിയാത്ത സാഹചര്യമാണ്. ലിസ്റ്റ് നീട്ടിയാലും അടുത്ത ലിസ്റ്റിലുള്ളവര്‍ പരാതിയുമായി വരും. ആകെ അവ്യക്ത നിലനില്‍ക്കുന്നുണ്ടെന്നും ഇനിയും സമരക്കാരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കാലടി സര്‍വകലാശാലയില്‍ കോടതി വിധി നടപ്പിലാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതണമെന്നും അവരുടെ ഭാവിയെ ബാധിക്കരുതെന്നും നേരത്തെ തന്നെ താന്‍ പറഞ്ഞിട്ടുണ്ട്. കോടതിയില്‍ കേസ് നടക്കുന്നത് കൊണ്ടാണ് അല്ലെങ്കില്‍ താന്‍ തന്നെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യുമായിരുന്നു. എന്നാല്‍ സമരത്തിന്റെ സ്വഭാവമാണ് പ്രശ്നം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. അന്ന് ഇതൊക്കെ ചെയ്ത ആള്‍ക്കാരാണ് ഇപ്പോള്‍ പോയി നാരങ്ങാനീര് കൊടുക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ബോര്‍ഡ് കോര്പ്പറേഷന് നിയമനം പെട്ടെന്ന് തീര്‍ക്കണം എന്നാണ് ആര്‍എസ്പി പറഞ്ഞത്. വിമര്‍ശനമായി അതിനെ കാണേണ്ടതില്ലെന്നും സതീശന് പ്രതികരിച്ചു. സഭാ തര്‍ക്കത്തില്‍ പ്രതികരിച്ച അദ്ദേഹം അത് കാലങ്ങളായി ഉള്ളതാണെന്നും താന്‍ അത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു. താന്‍ ഈ നാട്ടുകാരനല്ല മാവിലായി കാരനാണെന്നായിരുന്നു സംഘടനാ വിഷയങ്ങളിലെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ ഉള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച സതീശന് ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം പാടില്ലെന്നും താന്‍ ആടക്കം അതിന് ഇര ആണെന്നും ചൂണ്ടിക്കാട്ടി. എ പി അനില്‍കുമാറിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ ആവശ്യപ്രകാരം സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ നിയമോപദേശം എതിരാണ്. ചില നിയമ പ്രശ്നങ്ങള്‍ അതില്‍ ഉണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Content Highlights: Chief Minister VD Satheesan has said the LPST protesters' demand to reduce the teacher-student ratio is impractical. Kerala has around 3.5 lakh LP students and 18,856 teachers, with the current ratio officially set at 1:30 but the actual ratio reportedly at 1:19. He said even reducing the ratio to 1:25 would not increase teacher numbers, as student enrolment continues to decline and several districts already have lower ratios.