'സെക്‌സിയായി ഇരിക്കുന്നത് എനിക്കിഷ്ടമാണ്, ആരെയും പ്രീതിപ്പെടുത്താനല്ല'; ശ്രുതി ഹാസന്‍

പെദ്ദി സിനിമയിലെ ഡാന്‍സിനെ കുറിച്ച് സംസാരിക്കുകയായിരിന്നു താരം

'സെക്‌സിയായി ഇരിക്കുന്നത് എനിക്കിഷ്ടമാണ്, ആരെയും പ്രീതിപ്പെടുത്താനല്ല'; ശ്രുതി ഹാസന്‍
youtube video screenshot
dot image

'പെദ്ദി' സിനിമയിലെ ഗാനരംഗത്ത് സെക്‌സിയായി പ്രത്യക്ഷപ്പെട്ടത് ആരെയും പ്രീതിപ്പെടുത്താനല്ലെന്ന് നടി ശ്രുതി ഹാസന്‍. അത് തന്റെ സന്തോഷത്തിനു വേണ്ടി ചെയ്തതാണെന്ന് താരം പറയുന്നു 'ആകാശംലോ ഒക താര' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു വസ്ത്രം ധരിക്കുന്നത് കംഫര്‍ട്ടബിളല്ലെങ്കില്‍ അത് തുറന്നുപറയാന്‍ മടിക്കാത്ത വ്യക്തിയാണ് താനെന്നും താരം പറഞ്ഞു.

'എനിക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണ് ഡാന്‍സ് ചെയ്യുക എന്നത്. ഒരുങ്ങുന്നതും എനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. പെദ്ദിയിലെ സോങിനോടുള്ള എന്റെ സമീപനം അതായിരുന്നു. വിഷ്വല്‍ സെക്ഷ്വാലിറ്റി എനിക്ക് ലിബറേറ്റിങ് ആണ്.

ഏതെങ്കിലും വസ്ത്രം എനിക്ക് കംഫര്‍ട്ടബിളല്ല എന്നുണ്ടെങ്കില്‍ ഇതെനിക്ക് ധരിക്കാനാവില്ലെന്ന് തുറന്നു പറയുന്ന ആളാണ് ഞാന്‍. ഞാന്‍ അത് ചെയ്യുന്നുണ്ടെങ്കില്‍ അതിനര്‍ഥം ഞാന്‍ അതില്‍ കംഫര്‍ട്ടബിളാണ് എന്നാണ്. അത്തരത്തില്‍ കംഫര്‍ട്ടബില്ലാത്ത വസ്ത്രങ്ങളില്‍ ഞാനിതുവരെയും അഭിനയിച്ചിട്ടില്ല. അതിന്റെ പേരില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. എന്നെ പ്രശ്‌നക്കാരിയെന്നു വിളിച്ചിട്ടുമുണ്ട്. പക്ഷേ അതെല്ലാം എനിക്ക് ഓക്കെ ആണ്.

പെദ്ദിയിലെ പാട്ടിനെക്കുറിച്ചുണ്ടായ ചര്‍ച്ചകളെക്കുറിച്ച് എനിക്ക് ബോധ്യമുണ്ട്. അതെനിക്കു മനസ്സിലാകുന്നുമുണ്ട്. പക്ഷേ സത്യസന്ധമായും ഞാനാ വേഷം നന്നായി ആസ്വദിച്ചാണ് ചെയ്തത്. എനിക്ക് ഡാന്‍സ് ചെയ്യാനും കൊറിയോഗ്രാഫ് ചെയ്യാനും ഇഷ്ടമാണ്. സെക്‌സിയായിരിക്കുന്നതില്‍ ഫണ്‍ ഉണ്ട്, അതും എനിക്കിഷ്ടമാണ്. അല്ലാതെ ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല ചെയ്യുന്നത്.

Content Highlights: "I like being sexy; it’s not to please anyone," says Shruti Haasan. The star was speaking about her dance in the film Peddi.

dot image
To advertise here,contact us
dot image