‘ഇത് നാണക്കേട്, ICC ഇടപെടണം’; ഇന്ത്യ-പാക് താരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ച് ഹർഭജൻ

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിനിടെ ഇന്ത്യ-പാക് മത്സരങ്ങൾക്കിടെ ഇരുടീമിലെയും താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.

‘ഇത് നാണക്കേട്, ICC  ഇടപെടണം’; ഇന്ത്യ-പാക് താരങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ച് ഹർഭജൻ
IND VS PAK
dot image

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് മത്സരത്തിനിടെ ഇന്ത്യ-പാക് മത്സരങ്ങൾക്കിടെ ഇരുടീമിലെയും താരങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തെ വിമർശിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. അടുത്തിടെ ഒട്ടേറെ തവണ താരങ്ങൾ വാക്കേറ്റത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ഹർഭജന്റെ പ്രതികരണം. വിഷയത്തിൽ ഐസിസി ഇടപെടണമെന്നും ഇത് നാണക്കേടാണെന്നും ഹർഭജൻ പറഞ്ഞു.

‘ഇക്കാര്യത്തിൽ ഐസിസിയും അതത് ബോർഡുകളും ഇടപെടേണ്ടതുണ്ട്. മത്സരം വിജയിച്ചതിന് ശേഷമുള്ള ഇന്ത്യ-പാക് കളിക്കാരുടെ പ്രതികരണങ്ങളും അവിടെ ഉണ്ടായ സംഭവങ്ങളും ശരിയല്ല. അത് നാണക്കേടും അടുത്ത തലമുറയ്ക്ക് മോശം മാതൃകയുമാണ്.’ - ഹർഭജൻ പറഞ്ഞു.

രണ്ട് ഇന്നിങ്‌സിലും ഇന്ത്യൻ പേസർ ഹർഷിത് റാണയും പാക് താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഹർഷിത് റാണയും പാക് ബാറ്റർ മുഹമ്മദ് ഇമ്രാൻ രൺദാവയും തമ്മിൽ പാക് ഇന്നിങ്സിന്റെ ഘട്ടത്തിൽ വാക്കേറ്റമുണ്ടായി. പാകിസ്താൻ ഇന്നിങ്‌സിന്റെ 40-ാം ഓവറിലാണ് സംഭവം.

ഇന്ത്യൻ ഇന്നിങ്സിൽ ഹർഷിത് റാണ പുറത്തായതിന് ശേഷവും പാക് താരങ്ങൾ റാണയെ വിട്ടില്ല. രണ്ട് പന്ത് നേരിട്ട താരത്തിന് റണ്ണൊന്നുമെടുക്കാനായില്ല. ഇതിന് പിന്നാലെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു റാണ. ഈ സമയം പാക് താരങ്ങൾ റാണയ്ക്കുനേരെ തിരിയുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ എയെ 48 റൺസിനാണ് പാകിസ്താൻ എ തോൽപ്പിച്ചത്. 314 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്കായി ക്യാപ്റ്റൻ തിലക് വർമ സെഞ്ചുറി നേടിയെങ്കിലും വിജയതീരം തൊട്ടില്ല. ഇന്ത്യ എയ്ക്ക് 49.1 ഓവറിൽ 265 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

content highlights:Former Indian spinner Harbhajan Singh slammed the recent on-field behavior and post-match reactions of both Indian and Pakistani players as "shameful".

dot image
To advertise here,contact us
dot image