അഖിലിനെ പോലെ ഒരു യൂസ്‌ലെസിനെ സംസ്ഥാന പ്രസിഡന്റ് ആക്കാത്തത് ഷാഫിയുടെ നല്ല നടപടി; രൂക്ഷ വിമർശനവുമായി നേമം ഷജീർ

മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ചാരപ്പണി മാത്രമാണ് അഖിൽ എടുത്ത പണി എന്ന് ഷജീർ കുറ്റപ്പെടുത്തി

അഖിലിനെ പോലെ ഒരു യൂസ്‌ലെസിനെ സംസ്ഥാന പ്രസിഡന്റ് ആക്കാത്തത് ഷാഫിയുടെ നല്ല നടപടി; രൂക്ഷ വിമർശനവുമായി നേമം ഷജീർ
ജെ എസ് അഖിൽ, നേമം ഷജീർ
dot image

തിരുവനന്തപുരം: തിരുവനന്തപുരത്തെ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ നേമം ഷജീര്‍ രംഗത്ത്. വീര ശൂരപരാക്രമിയായ അഖിലിന്റെ യോഗ്യത എന്താണെന്ന് നേമം ഷജീര്‍ ചോദിച്ചു. താന്‍ പങ്കെടുത്ത ഒരു സമരത്തില്‍ പോലും ഇയാളെ കണ്ടിട്ടില്ല. പൊലീസുകാരുടെ തല്ലുകൊള്ളാന്‍ പോലും കൂടെ ഉണ്ടായിട്ടില്ല. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ല. ജലപീരങ്കിയുടെ ഒരു തുള്ളി വെള്ളം പോലും ശരീരത്തില്‍ വീണിട്ടില്ല. ഉമ്മന്‍ചാണ്ടി സാറിന്റെ വീട്ടില്‍ കറങ്ങിയാല്‍ സംസ്ഥാന അധ്യക്ഷന്‍ ആകാമെന്ന ധാരണ ഉണ്ടെങ്കില്‍ അത് വേണ്ട എന്നും ഷജീര്‍ ഓര്‍മ്മപ്പെടുത്തി.

മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ചാരപ്പണി മാത്രമാണ് അദ്ദേഹം എടുത്ത പണി. ഉമ്മന്‍ചാണ്ടി സാറിന്റെ ഭക്തനായതിനാല്‍ സംസ്ഥാന പ്രസിഡന്റ് ആക്കണം എന്നതിന്റെ ഉളുപ്പില്ലായ്മയാണ് പറയാനുള്ളത്. ഷാഫി പറമ്പിലിനെ പോലെ ഒരു മികച്ച യുവ നേതാവിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ഗൂഢാലോചന നടന്നെന്നും ആ ഗൂഢാലോചന കെപിസിസി അന്വേഷിക്കണമെന്നും ഷജീര്‍ ആവശ്യപ്പെട്ടു. അഖില്‍ ജെ എസിന്റെ പേര് പറയുന്നത് അഖില്‍ ജെ എസ് മാത്രമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍നോട് കേരളം മുഴുവന്‍ ഓടി നടന്ന് സംഘടന നോക്കണം എന്ന് പറഞ്ഞയാളാണ് ഉമ്മന്‍ചാണ്ടി സാര്‍. ഇത്തരം സ്വയം പൊങ്ങികള്‍ പ്രസ്ഥാനത്തെ ഇല്ലാതാക്കുന്നു. നേതാക്കളുടെ വീട്ടില്‍ കയറി ഇറങ്ങി സ്ഥാനം നഷ്ടപ്പെടുമ്പോള്‍ മറ്റുള്ളവരെ പഴിക്കരുത്. കെപിസിസിക്കും മുഖ്യമന്ത്രിക്കും പരാതി കൊടുക്കുെമന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്‌മോഹന്‍ ഉണ്ണിത്താനും അഖിലും ജനങ്ങളുടെ പ്രശ്‌നം സംസാരിച്ച് എപ്പോഴെങ്കിലും മുന്നിലേക്ക് വന്നിട്ടുണ്ടോ എന്നും ഷജീര്‍ ചോദിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിവുണ്ട്. അഖിലിന്റെ പേര് എഴുതിക്കൊടുത്ത ഉമ്മന്‍ചാണ്ടിയുടെ കത്തുണ്ട് എന്ന പ്രചരണം വാസ്തവവിരുദ്ധമാണ്. ഉമ്മന്‍ചാണ്ടിയുടെ കത്തില്‍ പലരുടെയും പേരുണ്ട്. അഖിലിന്റെ പേര് മാത്രം എഴുതിയ ഒരു കത്തും ഇല്ല. ഷാഫി പറമ്പിലിനെ ഉമ്മന്‍ചാണ്ടിയുടെ കുടുംബം തള്ളി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഖിലിനെ പോലെ ഒരു യൂസ്‌ലെസിനെ സംസ്ഥാന പ്രസിഡണ്ട് ആക്കാത്തത് ഷാഫിയുടെ നല്ല നടപടിയാണ്. അഖില്‍ സമരത്തില്‍ പങ്കെടുത്ത ചിത്രം ഉണ്ടെങ്കില്‍ പുറത്തുവിടടട്ടെ. ഉമ്മന്‍ചാണ്ടി പറഞ്ഞത് രാഹുല്‍ മാങ്കുട്ടത്തിലിന്റെ പേരാണ്. വാമനപുരം എംഎല്‍എ സുധീര്‍ഷ പാലോട് അടക്കമുള്ളവര്‍ കൂടെയുണ്ടായിരുന്നു എന്നും നേമം ഷജീര്‍ വെളിപ്പെടുത്തി.

Content Highlights: Nemom Shajir has criticised Youth Congress leader JS Akhil, questioning his credentials and participation in protests. Shajir claimed he had never seen Akhil at protests he attended and alleged that Akhil had not faced police action, been imprisoned, or experienced water-cannon attacks during agitations. He also warned against assuming that frequent visits to Oommen Chandy's residence would be enough to secure the state president's position.

dot image
To advertise here,contact us
dot image