2027 യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസുമായി സഖ്യത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് അഖിലേഷ് യാദവ്

സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പു വിജയമാണെന്നും അഖിലേഷ് യാദവ്

2027 യുപി തെരഞ്ഞെടുപ്പ്; കോൺഗ്രസുമായി സഖ്യത്തിന് വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് അഖിലേഷ് യാദവ്
akhilesh yadav
dot image

ന്യൂഡല്‍ഹി: 2027ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ വിട്ടുവീഴ്ചകള്‍ക്കും ക്രമീകരണങ്ങള്‍ക്കും തയ്യാറാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സഖ്യത്തിന്റെ പ്രാഥമിക ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പു വിജയമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ വച്ച് നടന്നു.

ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. എന്നാല്‍ എത്ര സീറ്റുകള്‍ വീതം നല്‍കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണ്. തെരഞ്ഞെടുപ്പ് വെല്ലുവിളി കണക്കിലെടുത്ത് സമാജ്വാദി പാര്‍ട്ടി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

rahul gandhi and akhilesh yadav
രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഭരണഘടനാ സ്ഥാപനങ്ങളുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പ്രവര്‍ത്തനത്തെയും അഖിലേഷ് യാദവ് ചോദ്യം ചെയ്തു. ഏകദേശം മൂന്ന് കോടി വോട്ടുകള്‍ അധികമായി ചേര്‍ക്കാന്‍ ബിജെപി പദ്ധതിയിടുന്നതായി ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിഎമ്മുകള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളിലെ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച എന്‍ജിനീയര്‍മാര്‍ ആരാണെന്നതിലും അഖിലേഷ് സംശയം ഉന്നയിച്ചു. യന്ത്രങ്ങള്‍ക്ക് സര്‍വീസിങ് നടത്തുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആരാണ് ഈ ജോലികള്‍ ചെയ്യുന്നതെന്ന് വ്യക്തമല്ല. ഭരണഘടനാ സ്ഥാപനങ്ങള്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

Content Highlights: Akhilesh Yadav is ready for a Congress alliance in the 2027 UP elections and raises concerns over EVMs and the Election Commission

dot image
To advertise here,contact us
dot image