ടിക്കറ്റ് ചോദിച്ചത് പ്രകോപനമായി; ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് TTEയെ തള്ളിയിടാൻ ശ്രമം, രണ്ടുപേർ പിടിയിൽ

പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്

ടിക്കറ്റ് ചോദിച്ചത് പ്രകോപനമായി; ജനശതാബ്ദി എക്‌സ്പ്രസ്സിൽ നിന്ന് TTEയെ തള്ളിയിടാൻ ശ്രമം, രണ്ടുപേർ പിടിയിൽ
dot image

കൊച്ചി: ജനശതാബ്ദി എക്‌സ്പ്രസ്സില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം. എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് സംഭവം.രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലപ്പുഴ സ്വദേശികളായ ബാബു കെ ഡി, ശ്രീരാജ് എന്നിവരെയാണ് ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തത്.

പരിശോധനയ്ക്കിടെ ടിക്കറ്റ് ചോദിച്ചതാണ് പ്രകോപനമായത്. വാതിലില്‍ തൂങ്ങി നിന്നാണ് ടിടിഇ രക്ഷപ്പെട്ടത്. തൂങ്ങിക്കിടക്കുന്നത് കണ്ട ട്രെയിന്‍ മാനേജര്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ട്രെയിന്‍ നിര്‍ത്തിയതോടെയാണ് വലിയ അപകടം ഒഴിവായത്.

Content Highlights: jan shatabdi express passenger attempts to push railway tte from train

dot image
To advertise here,contact us
dot image