അക്കർമാനും റിക്കിൽട്ടണും സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്‌

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 157 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്‌

അക്കർമാനും റിക്കിൽട്ടണും സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്‌
dot image

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 157 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്‌ . തൗഹീദ് ഹൃദോയിയുടെയും ലിറ്റൺ ദാസിന്റെയും സെഞ്ച്വറി മികവിൽ ബംഗ്ലാദേശ് ഉയർത്തിയ 400 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക നേടിയത് 557 റൺസ്. ആതിഥേയർക്ക് തുണയായത് അക്കർമാന്റെയും റയാൻ റിക്കിൽട്ടണിന്റെയും സെഞ്ച്വറികൾ.

അക്കർമാൻ 164 പന്തിൽ 157 റൺസ് നേടിയപ്പോൾ റയാൻ റിക്കിൽട്ടൻ 102 റൺസും നേടി. കാഗിസോ റബാഡ 72 റൺസുമായും മിന്നും പ്രകടനം നടത്തി. സുബൈർ ഹംസ (83 ), ടെംബ ബാവുമ (68 ) എന്നിവരുടെ ഫിഫ്‌റ്റികളും പ്രോട്ടിയാസിന് സഹായകമായി. ബംഗ്ലാദേശിന് വേണ്ടി ഹസൻ മഹ്മൂദ് നാല് വിക്കറ്റ് നേടി.

content highlights: ackermann-rickelton-centuries-south-africa-lead-bangladesh

dot image
To advertise here,contact us
dot image