'അച്ഛനും മകനും ഒരുമിച്ചെപ്പോഴാണ് സിനിമ'? കിടിലന്‍ മറുപടിയുമായി ദുല്‍ഖര്‍

അല്ലു അരവിന്ദന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ദുല്‍ഖര്‍

'അച്ഛനും മകനും ഒരുമിച്ചെപ്പോഴാണ് സിനിമ'? കിടിലന്‍ മറുപടിയുമായി ദുല്‍ഖര്‍
dot image

ദുല്‍ഖര്‍ ആരാധകര്‍ തിയേറ്ററില്‍ കാത്തിരിക്കുന്ന ചിത്രമാണ്'ആകാശംലോ ഒക്ക താര'. ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ 'മമ്മൂട്ടിയ്ക്കൊപ്പം ഒന്നിച്ച് എന്നായിരിക്കും ഒരു ചിത്രം ചെയ്യുക' എന്ന നിര്‍മാതാവ് അല്ലു അരവിന്ദിന്റെ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

നിങ്ങളെ രണ്ട് പേരെയും വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍ താന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടത എന്നുമായിരുന്നു ദുല്‍ഖറിന്റെ മറുപടി. മമ്മൂട്ടിയെ ഞാന്‍ കണ്‍വിന്‍സ് ചെയ്യാമെന്ന്' അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

'കാന്ത', 'ഐ ആം ഗെയിം' എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക്ക താര'. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി തന്റെ പരിമിതികളെ അതിജീവിച്ചു കൊണ്ട് ബഹിരാകാശ സഞ്ചാരിയാകാന്‍ നടത്തുന്ന പ്രയത്നങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. നവംബര്‍ 20 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

അതേദിവസമാണ് മമ്മൂട്ടിയും ധനുഷും നായകനാകുന്ന തമിഴ് ചിത്രം 'ഓം' റിലീസ് ചെയ്യുന്നത്. ഇതോടെ അച്ഛന്‍- മകന്‍ ക്ലാഷിനായിരിക്കും രണ്ടു ചിത്രങ്ങളും തിയേറ്ററിലെത്തുക.

Content Highlights: Allu Aravind on the film featuring Mammootty and Dulquer together

dot image
To advertise here,contact us
dot image