

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടില്‍ കൃഷിയിടത്തിലെ സ്റ്റീല്‍ വയര്‍ വേലിയില്‍ 11kV ലൈന്‍ ഒടിഞ്ഞ് വീണ് കര്‍ഷക ദമ്പതികള്‍ക്ക് ദാരുണാന്ത്യം. 76കാരനായ ഗന്ധാ വാവാഡിയ, ഭാര്യ കാന്ത വാവാഡിയ എന്നിവരാണ് മരിച്ചത്. കൃഷിയിടത്തിലേക്ക് കടക്കാനായി ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്കോട്ട് നഗരത്തില്‍ നിന്നും 40കിലോമീറ്റര്‍ അകലെയുള്ള ഹലേന്താ ഗ്രാമത്തിലാണ് ദാരുണ സംഭവമുണ്ടായത്.
മകള്‍ക്കും മരുമകനുമൊപ്പമാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. എന്നാല്‍ ലൈന്‍ ഒടിഞ്ഞ് വീണ് വേലി മുഴുവന്‍ വൈദ്യുതി കടന്നുപോകുന്ന സ്ഥിതിയിലാണെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. കൃഷിയിടത്തിന്റെ ഗേറ്റ് തുറന്നതും ഗാന്ധായ്ക്ക് ഷോക്കേറ്റു, തുടര്‍ന്ന് തൊട്ടടുത്തുണ്ടായിരുന്ന ഭാര്യ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റില്‍ സ്പര്‍ശിക്കുകയും ഷോക്കേല്ക്കുകയുമാണ് ഉണ്ടായതെന്ന് അജി ഡാം സ്റ്റേഷന് പൊലീസ് ഉദ്യോഗസ്ഥന് മെഹുല്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
സംഭവത്തിന് ദൃക്സാക്ഷികളായ ഇവരുടെ മകളും മരുമകനും മരക്കഷ്ണം ഉപയോഗിച്ച് ഇരുവരെയും വേലിയില്‍ നിന്നും വേര്‍പെടുത്തി. അപ്പോഴേക്കും ഇരുവരുടെയും ജീവന് നഷ്ടപ്പെട്ടിരുന്നു. ഇരുവരും രാജ്കോട്ട് സിവില്‍ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ മകനും മകള്‍ക്കും ഷോക്കേറ്റ് നിസാര പരിക്കുമേറ്റിട്ടുണ്ട്.
Content Highlights: A farmer couple suffered a fatal electric shock after an 11kV power line fell on a fence without their knowledge. They reportedly received the shock when they opened the gate, unaware that the live wire had come into contact with it