'ഔദ്യോഗിക ക്ഷണം ലഭിച്ചില്ല'; സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തതിൽ എം കെ സ്റ്റാലിന്‍

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ക്ഷണിച്ചിട്ടും സ്റ്റാലിൻ പങ്കെടുത്തില്ല എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു

'ഔദ്യോഗിക ക്ഷണം ലഭിച്ചില്ല'; സോണിയ ഗാന്ധിയുടെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാത്തതിൽ എം കെ സ്റ്റാലിന്‍
dot image

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോംഗിങ് എ ജേര്‍ണി ഓഫ് ലവിൻ്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നില്ല എന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍. ചടങ്ങില്‍ മനഃപൂർവ്വം പങ്കെടുക്കാതിരുന്നതാണ് എന്നാണ് സ്റ്റാലിൻ പറഞ്ഞത്. ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചില്ല. തൻ്റെ അസിസ്റ്റൻ്റിനെ ഹൈക്കമാൻഡിൽ നിന്ന് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഔദ്യോഗിക ക്ഷണം ഉണ്ടായിരുന്നില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

നവംബര്‍ 16 തിങ്കളാഴ്ച ഡല്‍ഹിയില്‍ വച്ച് നടന്ന ചടങ്ങില്‍ സ്റ്റാലിന്‍ പങ്കെടുക്കാതിരുന്നത് പല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ക്ഷണിച്ചിട്ടും സ്റ്റാലിൻ പങ്കെടുത്തില്ല എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരിച്ച് സ്റ്റാലിൻ രംഗത്തെത്തിയത്.

ഏറെ നാൾ ഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന കോൺഗ്രസ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിധി വന്നതിന് ശേഷം ടിവികെയുടെ ഭാഗമായത് രണ്ട് പാർട്ടികൾക്കിടയിലും വിള്ളലിന് കാരണമായിരുന്നു. കോൺഗ്രസിൻ്റെ അഞ്ച് എംഎൽഎമാരും ടിവികെ മുന്നണിയുടെ ഭാഗമായി സർക്കാർ രൂപീകരിക്കുകയായിരുന്നു. 59 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമായത്. എസ് രാജേഷ് കുമാറും പി വിശ്വനാഥനുമാണ് കോൺഗ്രസിൽ നിന്ന് മന്ത്രിസഭയിൽ എത്തിയ കോൺഗ്രസ് എംഎൽഎമാർ. തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന് മത്സരിച്ച് വിജയിച്ച ശേഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ നന്ദി പറയാന്‍ പോലും വന്നില്ലെന്നും ഒറ്റ ദിവസംകൊണ്ട് കോണ്‍ഗ്രസ് ഡിഎംകെയുമായുളള ബന്ധം ഉപേക്ഷിച്ച് പോയെന്നും എം കെ സ്റ്റാലിന്‍ വിമർശിച്ചിരുന്നു.

Content Highlights: Tamil Nadu Chief Minister MK Stalin did not attend an event related to Sonia Gandhi's autobiography. He reportedly said he had not received an official invitation to participate in the programme.

dot image
To advertise here,contact us
dot image