

ഫുജൈറ വാഹനാപകടത്തില്‍ മരിച്ച 14 പേരില്‍ നാല് പേര് ഇന്ത്യക്കാരെന്ന് സ്ഥിരീകരണം. ഇവരില്‍ മൂന്ന് പേര് മലയാളികളാണ്. 10 പേര് എമിറേറ്റുകളാണെന്നും യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 30 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഏഴ് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എട്ട്-എമിറാത്തി, രണ്ട്- ജോര്‍ദാന്‍, രണ്ട്- പാകിസ്താന്, മൂന്ന്-ഈജിപ്ത്, ആറ്-ഒമാന്‍, രണ്ട്-ബ്രസീല്‍ എന്നിങ്ങനെയാണ് പരിക്കേറ്റവരുടെ വിവരം.
23 വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് അപകട കാരണം. ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് റോഡില്‍ (E66) രണ്ട് വാഹനാപകടങ്ങള്‍ ഒരു ദിവസം നടന്നുവെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. നിര്‍ത്തിയിട്ട ട്രക്കില്‍ വാഹനം ഇടിച്ചാണ് ഒരു അപകടമുണ്ടായത്.
രണ്ട് കണ്ടെയ്നറുകളിലായി വന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ച് മറ്റ് വാഹനങ്ങള്‍ക്ക് മുകളില്‍ മറിഞ്ഞാണ് മറ്റൊരു അപകടമുണ്ടായത്. ഈ അപകടത്തിലാണ് 14 പേര്‍ക്ക് പരിക്കേറ്റത്.
അതേസമയം അപകടത്തില്‍ മരിച്ച വേങ്ങര സ്വദേശികളുടെ സംസ്കാരം ഫുജൈറയില്‍ നടന്നു. വേങ്ങര കുണ്ടില്പ്പാറ സ്വദേശിയും ഫുജൈറയില്‍ കഫ്റ്റീരിയ ജീവനക്കാരനുമായ സിദ്ദീഖിന്റെ മക്കള്‍ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), പേരക്കുട്ടിയായ മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. കുടുംബത്തിലെ ഏഴ് പേരായിരുന്നു അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്.
Content Highlights: Four Indians have been confirmed among the 14 people who lost their lives in a tragic incident in Fujairah, UAE. Three of the deceased Indian nationals are Malayalis.