

തിരുവനന്തപുരം: സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന്റെ സ്‌കോളര്‍ഷിപ്പ് മത്സരം സംഘടിപ്പിക്കാന്‍ അനുമതി. ദേശീയ അധ്യാപക പരിഷത്ത് ജനറല്‍ സെക്രട്ടറി ടി അനൂപ് കുമാറിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി നല്‍കിയത്. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യംഗ് സ്‌കോളര്‍ എക്‌സാം എന്ന പേരിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി.
പഠന സമയം നഷ്ടപ്പെടാതെയും ഫീസ് ഈടാക്കാതെയും മത്സരങ്ങള്‍ നടത്തണമെന്നാണ് നിര്‍ദ്ദേശം. ദേശീയ അധ്യാപക പരിഷത്ത് മയില്‍പ്പീലി മാസികയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാ താരം ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.
ആര്‍എസ്എസ് മാസിക അടിസ്ഥാനമാക്കി ആദ്യമായിട്ടാകാം സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമാണ് മയില്‍പ്പീലി.
യുഡിഎഫ് ഭരിക്കുമ്പോള്‍ ഇതൊന്നും അത്ഭുതകരമായി തോന്നുന്നില്ലെന്ന് വി കെ സനോജ് എംഎല്‍എ പ്രതികരിച്ചു. കാരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും ആര്‍എസ്എസ് വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കാലടിയിലെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തന്നെ സംഘപരിവാര്‍ വിധേയത്വം ആണ്. സിസ തോമസിന് വേണ്ടിയാണ് റോജി എം ജോണ്‍ പ്രവര്‍ത്തിക്കുന്നതെന്നും വി കെ സനോജ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാത്രമെ ബിജെപിക്ക് ഉള്ളൂവെങ്കിലും കേരളത്തിലെ ഭരണത്തില്‍ എങ്ങനെ ഇടപെടണമെന്ന ആര്‍എസ്എസ് പദ്ധതി ബുദ്ധിമുട്ടിലാതെ നടപ്പിലാക്കാന്‍ കഴിയുന്നുണ്ടെന്നും സനോജ് ആരോപിച്ചു.
Content Highlights: Permission has been granted to organize a scholarship competition conducted by a Sangh Parivar-affiliated publication