'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണം: അഭ്യര്‍ത്ഥനയുമായി സാറാ ജോസഫ്

താന്‍ ഒരു എഴുത്തുകാരി മാത്രമാണെന്നും ഏതൊരു സമൂഹജീവിയെയും പോലെ തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു

'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണം: അഭ്യര്‍ത്ഥനയുമായി സാറാ ജോസഫ്
dot image

കൊച്ചി: തന്നെ 'സാംസ്‌കാരിക നായിക എന്ന പൊല്ലാപ്പില്‍ നിന്ന്' ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി എഴുത്തുകാരി സാറാ ജോസഫ്. താന്‍ ഒരു എഴുത്തുകാരി മാത്രമാണെന്നും ഏതൊരു സമൂഹജീവിയെയും പോലെ തനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ടെന്നും അവര്‍ സമൂഹമാധ്യമത്തിൽ കുറിച്ചു. കൂട്ട ഒപ്പിടീക്കല്‍ പ്രസ്ഥാനക്കാര്‍ കൊണ്ടുവരുന്ന പ്രസ്താവനകളിൽ ശരിയെന്ന് തോന്നുന്നത് മാത്രം ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്. മാധ്യമ സുഹൃത്തുക്കളെങ്കിലും തന്നെ 'സാംസ്‌കാരികനായിക' എന്ന തെറിവാക്ക് വിളിയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും താന്‍ ഒന്നിന്റെയും നായികയല്ലെന്നും സാറാ ജോസഫ് വ്യക്തമാക്കി.

സാറാ ജോസഫിന്റെ കുറിപ്പ്

പ്രിയരേ,പ്രിയ മാധ്യമസുഹൃത്തുക്കളേ,
എന്റെ മേല്‍ അടിച്ചേല്പിക്കപ്പെട്ടിട്ടുള്ളതും ഞാന്‍ സ്വീകരിച്ചിട്ടില്ലാത്തതുമായ 'സാംസ്‌കാരിക നായിക' എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണം. ഞാന്‍ ഒരു എഴുത്തുകാരി മാത്രമാണ്. ഏതൊരു സമൂഹജീവിയെയും പോലെ എനിക്ക് ശരിയെന്നുതോന്നുന്ന കാര്യങ്ങള്‍ ഉറക്കെ പറഞ്ഞിട്ടുണ്ട്. കൂട്ടഒപ്പിടീക്കല്‍ പ്രസ്ഥാനക്കാര്‍ കൊണ്ടുവരുന്ന പ്രസ്താവനകള്‍ ബോധ്യപ്പെട്ടാല്‍ അവരോട് ഐക്യപ്പെട്ട് ഒപ്പിടാറുണ്ട്.
(ശരിയെന്ന് തോന്നുന്നത് മാത്രം.ബോധ്യപ്പെടുന്നത് മാത്രം.) മാധ്യമസുഹൃത്തുക്കളെങ്കിലും എന്നെ'സാംസ്‌കാരികനായിക' എന്ന തെറിവാക്ക് (ഇന്ന് അത് അങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നറിയാമല്ലോ.)വിളിയ്ക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാന്‍ ഒന്നിന്റെയും നായികയല്ല.

Content Highlights: sara joseph requests removal from cultural icon status

dot image
To advertise here,contact us
dot image