എൻവിഡിയയിൽ നിന്ന് ജെൻസൻ ഹുവാങിന് മടക്കം; ചാരവിവാദം അമേരിക്ക-ചൈന ബന്ധത്തിൽ കല്ലുകടിയാകുമോ?

വെറുമൊരു കോർപറേറ്റ് വിവാദത്തിനപ്പുറം അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവിദ്യാ മത്സരത്തിന്റെ അടരുകൾ കൂടി ഈ വിവാദത്തിലുണ്ട്

എൻവിഡിയയിൽ നിന്ന് ജെൻസൻ ഹുവാങിന് മടക്കം; ചാരവിവാദം അമേരിക്ക-ചൈന ബന്ധത്തിൽ കല്ലുകടിയാകുമോ?
dot image

ലോകത്തെ എഐ വ്യവസായത്തിന്റെ വളർച്ചയിൽ നിർണായക സ്വാധീനമുള്ള ജെൻസൻ ഹുവാങ് എൻവിഡിയയുടെ മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരിക്കുകയാണ്. ചൈനീസ് രഹസ്യാന്വേഷണ സംവിധാനവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആലീസ് ഹുവാങ്ങുമായി ജെൻസൻ ഹുവാങിന് വ്യക്തിപരമായ ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടർന്നാണ് ജെൻസൻ ഹുവാങ്ങിൻ്റെ രാജി.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയുടെ മുൻ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായി എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന് അടുത്ത വ്യക്തിപരമായ ബന്ധമുണ്ടായിരുന്നുവെന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടാണ് വിവാദത്തിന് തുടക്കമിട്ടത്. ചൈനീസ് പൗരത്വമുള്ള ആലീസ് ഹുവാങ് ചൈനയ്ക്ക് വിവരങ്ങൾ കൈമാറിയെന്ന സംശയത്തിൽ അമേരിക്കൻ അധികൃതരുടെ അന്വേഷണവിധേയയായിരുന്നുവെന്നും ചൈനീസ് രഹസ്യാന്വേഷണ സംവിധാനവുമായി അവർക്ക് ബന്ധമുണ്ടായിരുന്നുവെന്നുമാണ് റിപ്പോർട്ടിലെ ആരോപണം. ആലീസ് ഹുവാങ് ചൈനീസ് രഹസ്യാന്വേഷണ ഏജന്റാണെന്ന ആരോപണമോ ജെൻസൻ ഹുവാങ്ങിൽനിന്ന് രഹസ്യവിവരങ്ങൾ ചോർന്നുവെന്ന സംശയമോ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ വ്യക്തിപരമായ ബന്ധം സമ്മതിക്കുന്നത് ചാരപ്രവർത്തനത്തിൽ പങ്കാളിത്തം സമ്മതിക്കുന്നതിന് തുല്യമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിനിടെ ഭാര്യയോട് അവിശ്വസ്തത കാട്ടിയതായി ജെൻസൻ ഹുവാങ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിൽ സമ്മതിച്ചുവെന്നും തന്റെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്തുവെന്നുമാണ് റിപ്പോർട്ട്. കമ്പനിയിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയുമായാണ് ഹുവാങിന് വിവാഹേതര ബന്ധമുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

ജെൻസൻ ഹുവാങ് ഇല്ലാതെയുള്ള മുന്നോട്ട് പോക്ക് എൻവിഡിയയുടെ ഭാവി പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൻവിഡയയെ സംബന്ധിച്ച് അത്രയേറെ പ്രാധാന്യമുള്ളതാണ് ജെൻസൻ ഹുവാങിൻ്റെ കമ്പനിയിലെ സാന്നിധ്യവും ഭരണസാരഥ്യവും

ജെൻസൻ ഹുവാങ് സിഇഒ പദവിയിൽ നിന്നും ഡയറക്ടർ ബോർഡിൽ നിന്നും ഒഴിവാകുന്നത് എൻവിഡിയയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ജെൻസൻ ഹുവാങ് ഇല്ലാതെയുള്ള മുന്നോട്ട് പോക്ക് എൻവിഡിയയുടെ ഭാവി പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എൻവിഡയയെ സംബന്ധിച്ച് അത്രയേറെ പ്രാധാന്യമുള്ളതാണ് ജെൻസൻ ഹുവാങിൻ്റെ കമ്പനിയിലെ സാന്നിധ്യവും ഭരണസാരഥ്യവും. 1993-ൽ സ്ഥാപിതമായ എൻവിഡിയയെ വീഡിയോ ഗെയിമുകൾക്കുള്ള ഗ്രാഫിക്സ് ചിപ്പുകൾ രൂപകൽപ്പന ചെയ്യുന്ന കമ്പനിയിൽനിന്ന് ലോകത്തെ എഐ കംപ്യൂട്ടിങ് വ്യവസായത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് എത്തിച്ച വ്യക്തിയാണ് ജെൻസൻ ഹുവാങ്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് ആവശ്യമായ അതിവേഗ കംപ്യൂട്ടിങ് ശേഷി നൽകുന്ന ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളുടെ വികസനത്തിലാണ് എൻവിഡിയയുടെ പ്രധാന നേട്ടം. ചാറ്റ്ജിപിടി പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങൾ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വലിയ തോതിലുള്ള കംപ്യൂട്ടിങ് ശേഷി ആവശ്യമാണ്. ഈ ആവശ്യകത വർധിച്ചതോടെ എൻവിഡിയയുടെ ചിപ്പുകൾക്ക് ആഗോളതലത്തിൽ വൻ ഡിമാൻഡ് രൂപപ്പെട്ടു.

NVIDIA Corporation, commonly referred to as NVIDIA, is an American technology company specializing in the design and development of graphics processing units (GPUs), as well as system-on-a-chip units (SoCs) for various computing platforms

ഇന്ന് എൻവിഡിയയുടെ പ്രാധാന്യം ചിപ്പുകളുടെ വിൽപ്പനയിൽ മാത്രം ഒതുങ്ങുന്നില്ല. കമ്പനിയുടെ CUDA സോഫ്റ്റ്‌വെയർ സംവിധാനം, നെറ്റ്‌വർക്കിങ് സാങ്കേതികവിദ്യകൾ, എഐ സെർവർ ആർക്കിടെക്ചർ എന്നിവയെല്ലാം ചേർന്ന് വിപുലമായ ഒരു സാങ്കേതിക ആവാസവ്യവസ്ഥയാണ് ഇവർ സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ തന്നെയാണ് ജെൻസൻ ഹുവാങ് സ്ഥാനം ഒഴിയുന്നതോടെ എൻവിഡിയയുടെ നേതൃത്വത്തിൽ ഉണ്ടാകുന്ന അസ്ഥിരത കമ്പനിയുടെ ഓഹരി ഉടമകളെയും അതിന്റെ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്ന ആഗോള കമ്പനികളെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിവാദത്തിൽ എന്തുകൊണ്ട് ചൈന

അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവിദ്യാ മത്സരത്തിൽ ഏറ്റവും നിർണായകമായ സ്ഥാനമാണ് അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകൾക്കുള്ളത്. സാധാരണ കംപ്യൂട്ടർ പ്രോസസറുകളിൽനിന്ന് വ്യത്യസ്തമായി, വലിയ അളവിലുള്ള കണക്കുകൂട്ടലുകൾ ഒരേസമയം നിർവഹിക്കാൻ കഴിയുന്ന ​ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകൾക്ക് എഐ മോഡലുകളുടെ പരിശീലനത്തിലും പ്രവർത്തനത്തിലും വലിയ പ്രാധാന്യമുണ്ട്. പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വിശകലനം, സ്വയം നിയന്ത്രിത സൈനിക സംവിധാനങ്ങൾ, ശാസ്ത്രീയ ഗവേഷണം.
മരുന്ന് കണ്ടെത്തൽ, ക്ലൗഡ് കംപ്യൂട്ടിങ്, വൻതോതിലുള്ള ഡാറ്റാ പ്രൊസസിങ് തുടങ്ങിയ പ്രവർത്തനങ്ങൾക്ക് എഐ ചിപ്പുകൾ പ്രധാനമാണ്. അതിനാൽ തന്നെ ഈ സാങ്കേതികവിദ്യകൾക്ക് സാമ്പത്തികമായ പ്രാധാന്യം മാത്രമല്ല, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപരമായ മൂല്യവുമുണ്ട്.

ഐഐ ​ഗവേഷണത്തിലും പ്രതിരോധ ​ഗവേഷണത്തിലും രഹസ്യാന്വേഷണ വിവരങ്ങളുടെ വിശകലനത്തിലും ഐഐയുടെ പ്രധാന്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചൈനയെ തടയാനുള്ള അമേരിക്കൻ നീക്കത്തിന് ദേശീയ സുരക്ഷയുടെ മാനം കൈവരുന്നത്

ചൈനയ്ക്ക് അത്യാധുനിക എഐ ചിപ്പുകൾ ലഭിക്കുന്നത് തടയാനുള്ള അമേരിക്കയുടെ നീക്കത്തിന് അതിനാൽ തന്നെ രാഷ്ട്രീയ മാനങ്ങളുമുണ്ട്. ഐഐ ​ഗവേഷണത്തിലും പ്രതിരോധ ​ഗവേഷണത്തിലും രഹസ്യാന്വേഷണ വിവരങ്ങളുടെ വിശകലനത്തിലും ഐഐയുടെ പ്രധാന്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചൈനയെ തടയാനുള്ള അമേരിക്കൻ നീക്കത്തിന് ദേശീയ സുരക്ഷയുടെ മാനം കൈവരുന്നത്. എന്നാൽ ചൈനയിലേക്ക് എത്തുന്ന എല്ലാ എഐ ചിപ്പുകളും സൈനിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് കരുതാനാവില്ലെന്നും വാണിജ്യപരവും ശാസ്ത്രീയവുമായ ആവശ്യങ്ങൾക്കും ഈ ചിപ്പുകൾ ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

2022 മുതലാണ് അത്യാധുനിക എഐ ചിപ്പുകളും അവ നിർമിക്കാൻ ആവശ്യമായ ചില ഉപകരണങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങിയത്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാങ്കേതിക മുന്നേറ്റങ്ങൾ ചൈന കൈവരിക്കുന്നത് പരിമിതപ്പെടുത്തുകയായിരുന്നു ഈ നയത്തിന്റെ പ്രധാന ലക്ഷ്യം. നിയന്ത്രണങ്ങൾ എൻവിഡിയയുടെ ബിസിനസിനെയും ബാധിച്ചു. ചൈനീസ് വിപണിക്കായി സാങ്കേതിക ശേഷിയിൽ മാറ്റങ്ങൾ വരുത്തിയ പ്രത്യേക ചിപ്പുകൾ വികസിപ്പിക്കേണ്ട സാഹചര്യവും കമ്പനിക്കുണ്ടായി. ഈ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും ചൈനീസ് സ്ഥാപനങ്ങൾക്ക് അത്യാധുനിക കംപ്യൂട്ടിങ് ശേഷി ലഭ്യമാകുന്നുണ്ടോ എന്നതാണ് അമേരിക്കൻ അധികൃതരെ അലട്ടുന്ന പ്രധാന ചോദ്യം. ഇവിടെയാണ് സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്ലൗഡ് കംപ്യൂട്ടിങ് കമ്പനികളുടെ പങ്ക് നിർണായകമാകുന്നത്.

വിവാദത്തിൽ മെഗാസ്പീഡിൻ്റെ റോൾ

സിംഗപ്പൂർ ആസ്ഥാനമായ മെഗാസ്പീഡ് എൻവിഡിയയുടെ ചിപ്പുകൾ ഉപയോഗിച്ചുള്ള ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ്. എൻവിഡിയയുടെ ഏഷ്യ-പസഫിക് ക്ലൗഡ് പങ്കാളിയെന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. എൻവിഡിയയുടെ GB200 NVL72, HGX H100 തുടങ്ങിയ അത്യാധുനിക എഐ കംപ്യൂട്ടിങ് സംവിധാനങ്ങൾ ലഭ്യമാക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് ചൈനീസ് സ്ഥാപനങ്ങൾക്ക് ഇത്തരം ചിപ്പുകളിലേക്കോ അവയുടെ കംപ്യൂട്ടിങ് ശേഷിയിലേക്കോ പ്രവേശനം ലഭ്യമാക്കാൻ മെഗാസ്പീഡ് സഹായിച്ചിട്ടുണ്ടോ എന്ന സംശയമാണ് നിലവിലെ വിവാദത്തിൻ്റെ അടിസ്ഥാനം.

Megaspeed, Large Cloud Providers And High-End Clients

രണ്ട് വ്യത്യസ്ത സാഹചര്യങ്ങളാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. നിയന്ത്രിത ചിപ്പുകൾ അനധികൃതമായി ചൈനയിലേക്ക് എത്തിക്കുന്നതാണ് ഒന്നാമത്തേത്. ചിപ്പുകൾ മറ്റൊരു രാജ്യത്ത് നിലനിർത്തിക്കൊണ്ട് അവയുടെ കംപ്യൂട്ടിങ് ശേഷി ചൈനീസ് ഉപഭോക്താക്കൾക്ക് വിദൂരത്തിരുന്ന് ഉപയോഗിക്കാൻ അവസരം നൽകുന്നതാണ് രണ്ടാമത്തേത്. ഒരു എഐ ചിപ്പ് ഭൗതികമായി ചൈനയിലെത്തിയില്ലെങ്കിലും മറ്റൊരു രാജ്യത്തെ ഡാറ്റാ സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന അതേ ചിപ്പിന്റെ കംപ്യൂട്ടിങ് ശേഷി ചൈനീസ് സ്ഥാപനത്തിന് ഉപയോഗിക്കാൻ സാധിച്ചേക്കാം. അമേരിക്കൻ കയറ്റുമതി നിയന്ത്രണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് ഉയരുന്ന പ്രധാന ആശങ്കകളിലൊന്നാണിത്. ചിപ്പുകളുടെ കയറ്റുമതി നിയന്ത്രിക്കുന്നതും വിദേശത്തുള്ള സെർവറുകളുടെ കംപ്യൂട്ടിങ് സേവനം നിയന്ത്രിക്കുന്നതും വ്യത്യസ്ത നിയമപരവും സാങ്കേതികവുമായ വെല്ലുവിളികളാണ് ഉയർത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ വിഷയവും നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ​ഗൗരവമായ പരി​ഗണനയിലേയ്ക്ക് വന്നേക്കുമെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ചൈനീസ് വിപണിയിൽനിന്ന് അമേരിക്കൻ സാങ്കേതിക കമ്പനികളെ അകറ്റിനിർത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നതായിരുന്നു നേരത്തെ ജെൻസൻ ഹുവാങി. ചൈനീസ് കമ്പനികൾ അമേരിക്കൻ ചിപ്പുകളും സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ആഗോള എഐ വ്യവസായത്തിൽ അമേരിക്കൻ സാങ്കേതികവിദ്യയുടെ സ്വാധീനം നിലനിർത്താൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം

ചൈനയിലേക്കുള്ള എഐ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ജെൻസൻ ഹുവാങ് നേരത്തേ വിമർശനാത്മകമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ചൈനീസ് വിപണിയിൽനിന്ന് അമേരിക്കൻ സാങ്കേതിക കമ്പനികളെ അകറ്റിനിർത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകുമെന്നതായിരുന്നു അദ്ദേഹത്തിന്റെ വാദത്തിന്റെ അടിസ്ഥാനം. ചൈനീസ് കമ്പനികൾ അമേരിക്കൻ ചിപ്പുകളും സോഫ്റ്റ്‌വെയർ സംവിധാനങ്ങളും ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ ആഗോള എഐ വ്യവസായത്തിൽ അമേരിക്കൻ സാങ്കേതികവിദ്യയുടെ സ്വാധീനം നിലനിർത്താൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ വാദം.

വിവാ​ദത്തിൻ്റെ രാഷ്ട്രീയ മാനങ്ങൾ

വെറുമൊരു കോർപറേറ്റ് വിവാദത്തിനപ്പുറം അമേരിക്കയും ചൈനയും തമ്മിലുള്ള സാങ്കേതികവിദ്യാ മത്സരത്തിന്റെ അടരുകൾ കൂടി ഈ വിവാദത്തിലുണ്ട്. അതിൽ ഉപരി ലോകമേധാവിത്വവുമായി ബന്ധപ്പെട്ട പുതിയ തർക്ക അധ്യായമായി കൂടി മാറുകയാണ് നിലവിലെ വിവാദം. നിലവിലെ വിവാദത്തിൻ്റെ പ്രത്യാഘാതങ്ങൾ എഐ ചിപ്പുകളുടെ കയറ്റുമതി നിയന്ത്രണങ്ങൾ, അമേരിക്കയുടെ ദേശീയ സുരക്ഷ, ചൈനയുടെ സാങ്കേതിക മുന്നേറ്റം, ആഗോള എഐ വിപണിയുടെ ഭാവി എന്നിവയുമായി കൂടി ബന്ധപ്പെട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ ഏറ്റവും നിർണായകമായ എഐ സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളും അവ തടയാനുള്ള അമേരിക്കയുടെ നടപടികളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ വിവാദത്തെ വിലയിരുത്തേണ്ടത്.

അബ്ദുൾ അൽ സയീദ്, ട്രോയ് ജാക്സൺ തുടങ്ങിയവരുടെ മിഡ്ടേം തെരഞ്ഞെടുപ്പിലെ ജയങ്ങൾ ട്രംപിനെ മാത്രമല്ല അമേരിക്കയിലെ തീവ്രവലതുപക്ഷത്തെ കൂടിയാണ് വിളറി പിടിച്ചിപ്പിച്ചിരിക്കുന്നത്. ഇതിൽ അമേരിക്കയിലെ ഉദ്യോ​ഗസ്ഥ-ഭരണ-ബിസിനസ് അച്ചുതണ്ട് നിയന്ത്രിക്കുന്ന ചങ്ങാത്ത മുതലാളിത്ത സംവിധാനത്തിനും വലിയ അസ്വസ്ഥതകളുണ്ട്. ഈ സാഹചര്യത്തിൽ ചാരപ്രവർത്തി, അമേരിക്കയുടെ ദേശീയ സുരക്ഷ തുടങ്ങിയ വൈകാരിക വിവരങ്ങൾ ഉയർത്തി ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്ന എൻവിഡിയ വിവാ​ദത്തിന് കൃത്യമായ രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തൽ

ഇപ്പോൾ ഉയരുന്ന വിവാദങ്ങൾക്ക് അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായും ബന്ധമുണ്ടെന്ന് വേണം വിലയിരുത്താൻ. ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ടൈംസ് ഉന്നയിച്ച ആരോപണങ്ങൾ പുറത്ത് വരുന്നത് അമേരിക്കൻ മിഡ്ടേം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ ഇടതുചായ്വുള്ള സ്ഥാനാർത്ഥികൾ ഉണ്ടാക്കിയ മുന്നേറ്റം വലിയ ചർച്ചയാകുന്ന ഘട്ടത്തിലാണ് അമേരിക്കയുടെ ദേശീയ താൽപ്പര്യം ഉയർത്തിയുള്ള ചൈനയെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾ ശക്തി പ്രാപിക്കുന്നത്. അബ്ദുൾ അൽ സയീദ്, ട്രോയ് ജാക്സൺ തുടങ്ങിയവരുടെ ജയങ്ങൾ ട്രംപിനെ മാത്രമല്ല അമേരിക്കയിലെ തീവ്രവലതുപക്ഷത്തെ കൂടിയാണ് വിളറി പിടിച്ചിപ്പിച്ചിരിക്കുന്നത്. ഇതിൽ അമേരിക്കയിലെ ഉദ്യോ​ഗസ്ഥ-ഭരണ-ബിസിനസ് അച്ചുതണ്ട് നിയന്ത്രിക്കുന്ന ചങ്ങാത്ത മുതലാളിത്ത സംവിധാനത്തിനും വലിയ അസ്വസ്ഥതകളുണ്ട്. ഈ സാഹചര്യത്തിൽ ചാരപ്രവർത്തി, അമേരിക്കയുടെ ദേശീയ സുരക്ഷ തുടങ്ങിയ വൈകാരിക വിവരങ്ങൾ ഉയർത്തി ചൈനയെ പ്രതിക്കൂട്ടിൽ നിർത്തുന്ന എൻവിഡിയ വിവാ​ദത്തിന് കൃത്യമായ രാഷ്ട്രീയ മാനങ്ങളുണ്ടെന്നാണ് വിലയിരുത്തൽ. നയപരമായ തീരുമാനങ്ങൾ എടുക്കാൻ പ്രസിഡൻ്റ് ട്രംപിനോ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ കോൺ​ഗ്രസിനോ സ്വന്തം നിലയിൽ കഴിയാത്ത സാഹചര്യമാണ് മിഡ്ടേം തെരഞ്ഞെടുപ്പിന് ശേഷം രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ചൈനയെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുന്ന ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വൈകാരികതയ്ക്ക് അമേരിക്കയിലെ നിലവിലത്തെ ഭരണപരമായ അസ്ഥിരാവസ്ഥയിൽ വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്.

Content Highlights: Nvidia CEO Jensen Huang's return amid an espionage controversy raises questions about its potential impact on US-China relations and the global semiconductor industry

dot image
To advertise here,contact us
dot image