ഇനി RENT A CAR ബിസിനസ് തുടങ്ങാൻ എളുപ്പം; 50 കാറുകൾ വേണ്ടെന്ന് കേന്ദ്രം; കരട് നിയമം ഇങ്ങനെ

രാജ്യത്ത് റെന്റ് എ കാർ ബിസിനസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവ

ഇനി RENT A CAR ബിസിനസ് തുടങ്ങാൻ എളുപ്പം; 50 കാറുകൾ വേണ്ടെന്ന് കേന്ദ്രം; കരട് നിയമം ഇങ്ങനെ
dot image

രാജ്യത്ത് റെന്റ് എ കാർ ബിസിനസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി വിവരം. കാറുകളുടെ എണ്ണം, സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങൾ എന്നിവയടങ്ങിയ കരട് നിയമം കേന്ദ്രസർക്കാർ പുറത്തിറക്കി. 1989ലെ പഴയ നിയമത്തിന് പകരമായാണ് 2026ലെ നിയമം കൊണ്ടുവരുന്നത്.

പുതിയ നിയമത്തിന്റെ കരട് പ്രകാരം റെന്റ് എ കാർ ബിസിനസ് തുടങ്ങാൻ കുറഞ്ഞത് 50 കാറുകൾ വേണമെന്ന നിയമം പിൻവലിക്കും. പകരം 5 കാറുകൾ മാത്രം മതി എന്നാക്കും. പഴയ നിയമം പ്രകാരം 50 കാറുകൾ വേണമെന്നും അതിൽ പകുതിയെകിലും എയർ കണ്ടീഷൻഡ് ആയിരിക്കണമെന്നുമാണ് ചട്ടം.വിനോദസഞ്ചാര പ്രാധാന്യമുള്ള, കുറഞ്ഞത് അഞ്ച് നഗരങ്ങളിലെങ്കിലും വാഹനങ്ങൾ ഇടാൻ ഉള്ള സൗകര്യം, അറ്റകുറ്റപ്പണിക്കുള സൗകര്യം എന്നിവയുള്ള ബ്രാഞ്ച് അല്ലെങ്കിൽ സബ്-ലൈസൻസി ഓഫീസുകൾ ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.

പുതിയ നിയമം പ്രകാരം 5 കാറുകൾ മാത്രം മതിയെന്നിരിക്കെ, അവയിൽ രണ്ടെണ്ണം രജിസ്ട്രേഷൻ നടന്നയിടത്ത് തന്നെ സർവീസ് നടത്തണം. 5 വർഷമാകും ലൈസൻസിന്റെ കാലാവധി. നിലവിലുള്ള പദ്ധതി പ്രകാരം, സ്വന്തം ഉപയോഗത്തിനായി മോട്ടോർ ക്യാബുകൾ ഓടിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾക്ക് അവ വാടകയ്‌ക്കെടുക്കുന്നതിനാണ് പ്രഥമ പരിഗണന.

എന്നാൽ ലൈസൻസ് അപ്ലിക്കേഷൻ ഫീസ് കൂട്ടാനും പുതിയ കരട് നിയമത്തിൽ പറയുന്നുണ്ട്. നിലവിൽ 5000 രൂപയാണ് ലൈസൻസ് ഫീസ്. ഇത് 25000 ആക്കാനാണ് കരട് നിയമം നിർദ്ദേശിക്കുന്നത്.

കസ്റ്റമറുടെ സുരക്ഷയ്ക്കും പ്രവർത്തന സുരക്ഷയ്ക്കും ഇൻഷുറൻസ് അടക്കമുള്ള കാര്യങ്ങളും കേന്ദ്രസർക്കാർ നിദ്ദേശിച്ചിട്ടുണ്ട്. വാഹന ഉടമകൾ, ഡ്രൈവർമാർ തുടങ്ങിയവരെ ഉൾക്കൊള്ളുന്ന സമഗ്ര ഇൻഷുറൻസ്, 24 മണിക്കൂർ കസ്റ്റമർ കെയർ സൗകര്യങ്ങൾ നൽകുക, വെബ്‌സൈറ്റുകൾ വഴി ലഭിക്കുന്ന പരാതികൾ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുക എന്നിവയാണ് ഓപ്പറേറ്റർമാരുടെ ചുമതല. ലൈവ് ലൊക്കേഷൻ ട്രാക്കിങ് ഡിവൈസുകൾ, പ്രഥമ ശുശ്രൂഷ കിറ്റ് തുടങ്ങിയവയും കാറുകളിൽ ഉണ്ടാകണമെന്നും നിയമമുണ്ട്.റെന്റ് എ കാർ ബിസിനസിലേക്ക് കൂടുതൽപേർക്ക് കടന്നുവരാൻ സാധിക്കത്തക്ക വിധത്തിലാണ് കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: The Central Government is considering simplifying procedures to start rent-a-car businesses in India. The proposed 2026 rules aim to replace the existing 1989 regulations with updated requirements for fleet size and passenger safety.

dot image
To advertise here,contact us
dot image