ഹെൻറി ഷോ!; കിവീസിനെതിരെ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി.

ഹെൻറി ഷോ!; കിവീസിനെതിരെ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി
dot image

ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 244 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. 334 റണ്‍സ് പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കേവലം 26.4 ഓവറില്‍ 89ന് എല്ലാവരും പുറത്താവുകയായിരുന്നു.

ആറ് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയാണ് ഇന്ത്യയെ തകര്‍ത്തത്. ഹെൻറി ആദ്യ ഓവറിൽ തന്നെ വിരാട് കോഹ്‌ലി , രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവരെ പൂജ്യത്തിന് പുറത്താക്കിയിരുന്നു. 27 റൺസ് നേടിയ ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡിനെ 108 പന്തില്‍ 125 റണ്‍സ് നേടിയ വില്‍ യംഗാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ടീം സീഫെര്‍ട്ട് 58 റണ്‍സ് നേടി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1ലെത്തിക്കാന്‍ ആതിഥേയര്‍ക്ക് സാധിച്ചു.

content highlights:india vs new zealand 4th odi matt henry six wickets india all out 89

dot image
To advertise here,contact us
dot image