

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്ന് രാവിലെ 9.45ഓടെയാണ് പിണറായി വിജയന്‍ കാലടിയില്‍ എത്തിയത്. നാടാകെ കാലടിയില്‍ സമരം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എഫ്‌ഐക്ക് നേരെയുള്ള രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായുള്ള ഇടപെടല്‍ പോലെയാണ് കാര്യങ്ങള്‍ നീങ്ങിയത്. ആര്‍എസ്എസുകാര്‍ നുണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും വൈദഗ്ധ്യം ലഭിച്ചവരാണ്. അവരുടെ ഇഷ്ട തോഴിയായാണ് വൈസ് ചാന്‍സലര്‍ സിസ തോമസ് പ്രവര്‍ത്തിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേരളം പോലെയൊരു സംസ്ഥാനത്ത് വി സി എന്നത് വലിയ ആദരവ് അര്‍ഹിക്കുന്ന സ്ഥാനമാണ്. വിദ്യാര്‍ത്ഥികളോട് ശത്രുത വെച്ചുപുലര്‍ത്തുന്നവരെ അധ്യാപകരായി കാണാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് പച്ചനുണയായിരുന്നു സിസ തോമസ് പറഞ്ഞത്. തന്റെ ശവദാഹം വിദ്യാര്‍ത്ഥികള്‍ നടത്തി എന്നാണ് അവര്‍ ആരോപിച്ചത്. അതിന് പതിനാറ് പേരെ കണ്ടെത്തി. തുടര്‍ന്ന് അവരെ സസ്‌പെന്‍ഡ് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തെക്കുറിച്ച് ആ ദിവസമോ അതിന്റെ അടുത്ത ദിവസമോ പരാതി ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പ്ലാന്‍ തയ്യാറാക്കിയത്. അതില്‍ ആ സമയം കേരളത്തിലുണ്ടായിരുന്ന ചാന്‍സര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് പിണറായി വിജയന്‍ വിമര്‍ഷിച്ചു. ഗണവേഷം ധരിച്ചിട്ടില്ല എന്നേയുള്ളൂ, അര്‍ലേക്കര്‍ കറകളഞ്ഞ ആര്‍എസ്എസാണ്. അര്‍ലേക്കറും വി സിയും തമ്മില്‍ നടന്ന ഗൂഢാലോചനയാണ് കള്ളപ്പരാതിക്ക് പിന്നിലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വിദ്യാര്‍ത്ഥികളുടെ സമരത്തിലടക്കം ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാണ്. ഇത് അവസാനിപ്പിക്കണം. ഇത് നല്ലതിനല്ല. കുട്ടികളെ സസ്പെന്‍ഷനില്‍ നിര്‍ത്തി ഭാവി നശിപ്പിക്കാം എന്ന വ്യാമോഹം വേണ്ട. ഇത് തിരുത്തേണ്ടി വരും. തിരുത്തുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഏകഛത്രാധിപതിയൊന്നുമല്ല. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നവരാണ് തങ്ങള്‍ എന്ന നിലപാടാണോ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് എത്തേണ്ടവരാണ് സര്‍ക്കാര്‍. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തേണ്ടതുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights- Pinarayi Vijayan visited Kalady to express solidarity with students participating in a protest. During the visit, he reportedly criticised C S Thomas and the state government over the issues raised by the protesting students.