വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1500 കോടിയുടെ കടപ്പത്ര ലേലം ഒക്ടോബര്‍ 27ന് മുംബൈയില്‍

ഈ വര്‍ഷം അനുവദനീയമായതിന്റെ പകുതിയിലധികം കടവും അഞ്ച് മാസത്തിനിടെ എടുത്തിരുന്നു

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1500 കോടിയുടെ കടപ്പത്ര ലേലം ഒക്ടോബര്‍ 27ന് മുംബൈയില്‍
dot image

തിരുവനന്തപുരം: വീണ്ടും കടം എടുക്കാന്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. 1500 കോടി രൂപയാണ് വായ്പയായി എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ മാസമിത് രണ്ടാം തവണയാണ് സർക്കാർ കടമെടുപ്പ് നടക്കുന്നത്. മാസത്തിന്റെ തുടക്കത്തില്‍ 1800 കോടി കടം എടുത്തിരുന്നു. ഈ വര്‍ഷം അനുവദിനീയമായതിന്റെ പകുതിയിലധികം കടവും അഞ്ച് മാസത്തിനിടെ എടുത്തിരുന്നു. ശമ്പളവും പെന്‍ഷനും അടക്കമുള്ളവ നല്‍കാനാണ് സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. ഒക്ടോബര്‍ 27ന് മുബൈയിലാണ് കടപത്രങ്ങളുടെ ലേലം നടക്കുന്നത്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി നല്ലനിലയില്‍ പോകുമ്പോഴും കടമെടുപ്പ് അവസാനിക്കുന്നില്ല എന്നതാണ് പ്രധാനം. സംസ്ഥാനത്തിന്റെ ജിഎസ്ടി വരുമാനം രാജ്യത്ത് എല്ലായിടത്തും വര്‍ദ്ധിച്ചതനുസരിച്ച് കേരളത്തിലും വര്‍ദ്ധിച്ചിരുന്നു. അത് സാമ്പത്തിക മേഖലയില്‍ വലിയ ഉണര്‍വായിരുന്നു ധനവകുപ്പിനെ സംബന്ധിച്ച് സൃഷ്ടിച്ചിരുന്നത്. കേന്ദ്രം അനുവദിക്കുന്ന കടമെടുപ്പ് പരിധിയുടെ മുഴുവനും എല്ലാ സര്‍ക്കാരുകളും സാധാരണ എടുക്കാറുണ്ട്. എന്നാല്‍ അവസാന ഘട്ടം എത്തുമ്പോഴാകും കൂടുതല്‍ എടുക്കുക. എന്നാല്‍ വി ഡി സതീശന്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഇപ്പോള്‍ തന്നെ 65 ശതമാനത്തില്‍ അധികം കടം എടുത്ത് കഴിഞ്ഞു എന്നതാണ് ആശങ്ക.

മുംബൈയിലെ കടപ്പത്ര ലേലം കൂടി അവസാനിക്കുമ്പോള്‍ ഈ മാസം മാത്രം കേരളം കടം എടുത്തത് 2300 കോടി രൂപയാകും. ശമ്പളത്തിന്റേയും പെന്‍ഷന്റേയും അളവ് വലിയ തോതില്‍ കൂടുന്നെന്നും ജിഎസ്ടി വരുമാനം കിട്ടിയാല്‍ പോലും മതിയാകാതെ വരുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Content Highlights: The Kerala government plans to borrow another ₹1,500 crore to meet expenditure, including salaries and pensions. The state had borrowed ₹1,800 crore earlier this month and has already raised more than half of its permitted borrowing for the year within five months, according to the report. The auction of government securities is scheduled to take place in Mumbai on October 27.

dot image
To advertise here,contact us
dot image