ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകർ അറിയിച്ചു

ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം
dot image

ബഹ്റൈനിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ചെമ്പൂത്ര സ്വദേശി എൽദോ മത്തായി (37) ആണ് നിര്യാതനായത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തെ തുടർന്നായിരുന്നു അന്ത്യം.

മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകർ അറിയിച്ചു. അനുവാണ് പരേതനായ എൽദോയുടെ ഭാര്യ. ഇവാനിയ, ബസേലിയോ എന്നിവർ മക്കളാണ്.

യുവാവിന്റെ ആകസ്മിക വിയോഗത്തിൽ കുടുംബത്തിനും ജന്മനാടിനും പ്രവാസി സമൂഹത്തിനും കടുത്ത ദുഃഖത്തിലാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.

Content Highlights: A Malayali youth has reportedly died after suffering an electric shock in Bahrain. The incident has left the expatriate community in grief

dot image
To advertise here,contact us
dot image