'ഡബിൾ സെഞ്ച്വറി നേടിയാലും ടീം തോറ്റാൽ എന്തുഗുണം'; നിരാശ പ്രകടിപ്പിച്ച് ബ്രൂക്ക്

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചറിയെന്ന റെക്കോഡും സ്വന്ത പേരിൽ കുറിച്ചിട്ടും ടീം തോറ്റതിന്റെ നിരാശ മറച്ചുവെക്കാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്.

'ഡബിൾ സെഞ്ച്വറി നേടിയാലും ടീം തോറ്റാൽ എന്തുഗുണം'; നിരാശ പ്രകടിപ്പിച്ച് ബ്രൂക്ക്
dot image

ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ചറിയെന്ന റെക്കോഡും സ്വന്ത പേരിൽ കുറിച്ചിട്ടും ടീം തോറ്റതിന്റെ നിരാശ മറച്ചുവെക്കാതെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്.

കൂറ്റൻ സ്കോർ ഉയർത്തിയിട്ടും ശ്രീലങ്കയ്ക്കെതിരെ നേരിട്ട ഞെട്ടിക്കുന്ന തോൽവിക്ക് പിന്നാലെ, ടീം തോറ്റ മത്സരത്തിൽ താൻ നേടിയ റെക്കോഡ് ഇരട്ടസെഞ്ച്വറിക്ക് തന്റെ കണ്ണിൽ യാതൊരു മൂല്യവുമില്ലെന്ന് ബ്രൂക്ക് പ്രതികരിച്ചു.

"വിശ്വസിക്കാനാകാത്ത മത്സരമായിരുന്നു ഇത്. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ശ്രീലങ്ക ഞങ്ങളെ പൂർണ്ണമായും നിഷ്പ്രഭരാക്കിക്കളഞ്ഞു. 400-ലധികം റൺസ് പിന്തുടർന്ന് ജയിക്കാൻ അവർ അസാധ്യ ക്രിക്കറ്റാണ് കളിച്ചത്. എനിക്ക് നല്ലൊരു ഇന്നിങ്സ് പുറത്തെടുക്കാൻ സാധിച്ചെങ്കിലും തോറ്റ ടീമിന്റെ ഭാഗമാകുമ്പോൾ അതിന് യാതൊരു വിലയുമില്ല. ഞങ്ങൾക്ക് ഇനി തന്ത്രങ്ങൾ തിരുത്തേണ്ടതുണ്ട്. വരും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസരം മുന്നിലുണ്ട്," മത്സരശേഷം ബ്രൂക്ക് വ്യക്തമാക്കി.

റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 429 റൺസ് അടിച്ചുകൂട്ടിയത്. ഹാരി ബ്രൂക്ക് 116 പന്തിൽ 202 റൺസ് നേടി.

എന്നാൽ പതറാതെ തിരിച്ചടിച്ച ശ്രീലങ്കയ്ക്കായി പവൻ രത്നായകെ (130), ആവിഷ്ക ഫെർണാണ്ടോ (97), ദസുൻ ശനക (50 പന്തിൽ 97), ജെനിത് ലിയാങ്കെ (61 ) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തു.

content highlights: harry brook disappointed despite double century team loss

dot image
To advertise here,contact us
dot image