അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

അരുണാചൽ അതിർത്തിയിലെ ഇന്ത്യ-ചൈന തർക്കം; സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ
dot image

ഇറ്റാനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 'ശൗര്യ കമാന്‍ഡോകളെ' രൂപീകരിച്ച് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി). അരുണാചല്‍ പ്രദേശിലെ വിവിധ മേഖലകളില്‍ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ശൗര്യ കമാന്‍ഡോകളെ നിയോഗിച്ചതെന്ന് ഐടിബിപി മേധാവി ശത്രുജീത് സിങ് കപൂര്‍ വ്യാഴാഴ്ച പറഞ്ഞു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമെങ്കില്‍ വീണ്ടും കമാന്റോ തല യോഗം ചേരുമെന്നും അറിയിച്ചിട്ടുണ്ട്. ചൈനയുമായുള്ള 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ പോരാട്ടസന്നദ്ധത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ അതിര്‍ത്തി ബറ്റാലിയനുകളിലും ശൗര്യ കമാന്‍ഡോകളെ വിന്യസിക്കുമെന്നും ഐടിബിപി മേധാവി വ്യക്തമാക്കി. ആധുനികവത്കരണ പദ്ധതികള്‍ ശക്തമാക്കുന്നതിനൊപ്പം പുതിയ യുദ്ധസാങ്കേതികവിദ്യകള്‍ക്കും പ്രത്യേക പരിശീലനത്തിനുമാണ് സേന കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

അതിര്‍ത്തി കാക്കുന്ന എല്ലാ ബറ്റാലിയനുകളിലും ഐടിബിപി ഡ്രോണ്‍ പ്ലാറ്റൂണുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുമായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കിവരികയാണ്. ഡ്രോണ്‍ യുദ്ധശേഷി ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് 400 കോടി രൂപ ലഭിച്ചതായും ഇതിന്റെ 70 ശതമാനവും ഡ്രോണ്‍ യുദ്ധസാങ്കേതികവിദ്യ വികസിപ്പിക്കാന്‍ നീക്കിവച്ചതായും കപൂര്‍ അറിയിച്ചു.

Content Highlights: ITBP raises Shaurya commandos to strengthen India-China border security, boost combat readiness and expand drone warfare capabilities along the Line of Actual Control

dot image
To advertise here,contact us
dot image