ഫ്രാൻസിലും ബ്രിട്ടണിലും ആഞ്ഞടിച്ച് ഓസ്റ്റന്‍ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, യൂറോപ്പിൽ ജാഗ്രത

ഫ്രാന്‍സില്‍ ആകെ 3 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു

ഫ്രാൻസിലും ബ്രിട്ടണിലും ആഞ്ഞടിച്ച് ഓസ്റ്റന്‍ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം, യൂറോപ്പിൽ ജാഗ്രത
dot image

പാരീസ്: ഫ്രാന്‍സിലും ബ്രിട്ടണിലും ആഞ്ഞടിച്ച് ഓസ്റ്റന്‍ കൊടുങ്കാറ്റ്. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റിനെ തുടര്‍ന്ന് തെക്കന്‍ ബ്രിട്ടണിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. വ്യാഴാഴ്ച്ച രാത്രി മുതല്‍ വെള്ളിയാഴ്ച്ച രാവിലെ വരെ പ്രദേശത്ത് വീശിയ കൊടുങ്കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. 10,000ലധികം വീടുകളില്‍ നിലവില്‍ വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരിക്കുകയാണ്. 60,000ലധികം വീടുകളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായെന്ന് അധികൃതര്‍ അറിയിച്ചു. ഫ്രാന്‍സില്‍ ആകെ 3 ലക്ഷം വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടിരുന്നു.

ഓസ്റ്റന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെയും ട്രെയിന്‍ ഗതാഗതത്തെും സാരമായി ബാധിച്ചു. ഫ്രാന്‍സിലെ നോര്‍മാണ്ടിയിലെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. നിരവധി വിമാനസര്‍വ്വീസുകള്‍ വഴി തിരിച്ചുവിട്ടു. ഫ്രാന്‍സിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബോയലോ എന്ന മറ്റൊരു കൊടുങ്കാറ്റ് അടുത്ത ദിവസം വടക്കന്‍ അയര്‍ലന്റ്, സ്‌കോട്ട്‌ലന്റ് തീരങ്ങളില്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.

ഇംഗ്ലണ്ടിലെ കോര്‍ണ്വാള്‍, ഡെവണ്‍ മേഖലകളില്‍ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രണ്ടാമത്തെ ഉയര്‍ന്ന മുന്നറിയിപ്പ് വിഭാഗമായ ആംബര്‍ അലേര്‍ട്ടാണ് പ്രഖ്യാപിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് തെക്കന്‍ ഫ്രാന്‍സിലും സ്‌പെയിനിലും ആദം കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ ശക്തമായ ഇടിമിന്നലിനും അതിതീവ്ര മഴയ്ക്കും കാരണമായിരുന്നു. ഫ്രാന്‍സിലെ ഗാര്‍ഡ്, ബുഷ്-ദു-റോണ്‍, വാര്‍ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. ഇതേ തുടര്‍ന്ന് ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്.

Content Highlights: Storm Austen batters France and Britain with winds reaching 135 km/h, causing widespread power outages and major disruptions to air and rail services

dot image
To advertise here,contact us
dot image