വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിക്കാന്‍ ഹജ്ജ് കമ്മിറ്റി ഒഴിയേണ്ടതില്ലെന്ന നിലപാടില്‍ എപി സമസ്ത

ഹജ്ജ് കമ്മിറ്റിയില്‍ നിന്നും രാജി വെക്കാതെ തന്നെ വഖഫില്‍ എപി വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതായിരിക്കും നല്ലതെന്നാണ് നിലപാട്

വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിക്കാന്‍ ഹജ്ജ് കമ്മിറ്റി ഒഴിയേണ്ടതില്ലെന്ന നിലപാടില്‍ എപി സമസ്ത
dot image

മലപ്പുറം: വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം ലഭിക്കാന്‍ ഹജ്ജ് കമ്മറ്റി ഇപ്പോള്‍ ഒഴിയേണ്ടതില്ലെന്ന നിലപാടില്‍ എപി സമസ്ത. ഹജ്ജ് കമ്മിറ്റിയില്‍ നിന്നും രാജി വെക്കാതെ തന്നെ വഖഫില്‍ എപി വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതായിരിക്കും നല്ലതെന്നാണ് നിലപാട്. ഇപ്പോള്‍ കമ്മിറ്റി മാറിയാല്‍ ഹജ്ജുമായി ബന്ധപ്പെട്ട പല നടപടികളും വൈകാന്‍ സാധ്യതയുണ്ടെന്ന് ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഖഫ് ബോര്‍ഡില്‍ എപി സമസ്തയെ എപ്പോള്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രതികരിച്ചു.

'2027 നവംബര്‍ വരെയാണ് ഇപ്പോഴത്തെ ഹജ്ജ് കമ്മറ്റിയുടെ കാലാവധി. ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം രാജി വെക്കാന്‍ സന്നദ്ധമാണ്. സംഘടന രാജി വെക്കാന്‍ പറഞ്ഞാല്‍ രാജിവെക്കും. നേതൃത്വം എന്ത് തീരുമാനം പറഞ്ഞാലും അത് അംഗീകരിക്കും. കാന്തപുരവുമായി മന്ത്രി എന്‍ ഷംസുദ്ദീന്‍ നടത്തിയ ചര്‍ച്ചയില്‍ അത്തരം ഒരു തീരുമാനം ഉണ്ടായിട്ടില്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കാം എന്നാണ് പറഞ്ഞത്. ഹജ്ജ് കമ്മറ്റിയില്‍ നിന്നും രാജി വെക്കാതെ തന്നെ വഖഫില്‍ എപി വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതായിരിക്കും ഏറ്റവും നല്ലത്. ഇപ്പോഴത്തെ ഹജ്ജ് കമ്മറ്റിയുടെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം കൂടിയുണ്ട്. ഇപ്പോള്‍ കമ്മിറ്റി മാറിയാല്‍ ഹജ്ജുമായി ബന്ധപ്പെട്ട പല നടപടികളും വൈകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ ഹജ്ജ് കമ്മറ്റി തുടരുന്നത് തന്നെയായിരിക്കും ഏറ്റവും നല്ലത്. ഒരു വര്‍ഷം കഴിയുമ്പോള്‍ വേണ്ടപോലെ പുനഃസംഘടന നടത്താം', ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു. വഖഫ് ബോര്‍ഡില്‍ എപി സമസ്തയെ എപ്പോള്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ലെന്നും കൃത്യമായ തീരുമാനം വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എം സി മായിന്‍ ഹാജിയെ ചെയര്‍മാനാക്കി യുഡിഎഫ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച വഖഫ് ബോര്‍ഡില്‍ സുന്നി വിഭാഗങ്ങളെ അവഗണിച്ചെന്ന് കാട്ടി വിമര്‍ശനം രൂക്ഷമായിരുന്നു. സമസ്തയിലെ ഇരുവിഭാഗങ്ങള്‍ക്കും ബോര്‍ഡില്‍ പ്രാതിനിധ്യമില്ലെന്നായിരുന്നു വിമര്‍ശനം. ഇത് പ്രതിസന്ധിയായ ഘട്ടത്തിലാണ് എപി സമസ്ത വിഭാഗത്തിന് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനമായത്. കെ പി നൗഷാദലി ഉള്‍പ്പെടെ ഇടപെട്ട് നടത്തിയ ചര്‍ച്ചയിലായിരുന്നു ധാരണയായത്.

നിലവിലുള്ള തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഒഴിഞ്ഞ് പകരം കാന്തപുരം വിഭാഗത്തിന് പദവി നല്‍കാനായിരുന്നു തീരുമാനമെന്ന വിവരമാണ് പുറത്തുവന്നത്. ഇതിന് പകരം ഹജ്ജ് ചെയര്‍മാന്‍ പദവി ഹുസൈന്‍ സഖാഫി ചുള്ളിക്കോട് രാജിവെക്കുകയും, പകരം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഈ പദവിയിലെത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Content Highlights: AP Samastha maintains that it should receive representation on the Waqf Board without requiring its members to resign from the Hajj Committee.

dot image
To advertise here,contact us
dot image