സിംഹളവീര്യം; ഇംഗ്ലണ്ടിന്റെ 429 റൺസ് ടോട്ടൽ ചേസ് ചെയ്ത് ശ്രീലങ്ക

ത്രിരാഷ്ട്ര ഏകദിന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ശ്രീലങ്ക.

സിംഹളവീര്യം; ഇംഗ്ലണ്ടിന്റെ 429 റൺസ് ടോട്ടൽ ചേസ് ചെയ്ത് ശ്രീലങ്ക
dot image

ത്രിരാഷ്ട്ര ഏകദിന പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ശ്രീലങ്ക. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ അതിവേഗ ഡബിൾ സെഞ്ചുറിയുടെ (116 പന്തിൽ 202) കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 429 റൺസെന്ന കൂറ്റൻ ലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

റാവൽപിണ്ടിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് 429 റൺസ് അടിച്ചുകൂട്ടിയത്. എന്നാൽ പതറാതെ തിരിച്ചടിച്ച ശ്രീലങ്കയ്ക്കായി പവൻ രത്നായകെ (130), ആവിഷ്ക ഫെർണാണ്ടോ (97), ദസുൻ ശനക (50 പന്തിൽ 97), ജെനിത് ലിയാങ്കെ (61 ) എന്നിവർ തകർപ്പൻ പ്രകടനം പുറത്തെടുത്തു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ റൺ ചേസ് കൂടിയാണിത്.

content highlights: sri lanka record run chase england 429 runs rawalpindi

dot image
To advertise here,contact us
dot image