മൂന്നാറിൽ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങളും; റിപ്പോര്‍ട്ടറിന്റെ രഹസ്യ ക്യാമറയിൽ കുടുങ്ങി ടൂറിസ്റ്റ് ഗൈഡ്

ഒരാള്‍ക്ക് 2,500 രൂപ മുതല്‍ നല്‍കണമെന്നും 500 രൂപ കൂടുതല്‍ കൊടുത്താല്‍ 21, 20 വയസ്സുള്ള പെണ്‍കുട്ടികളെ ലഭിക്കുമെന്നുമാണ് ഗൈഡ് പറഞ്ഞത്

മൂന്നാറിൽ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങളും; റിപ്പോര്‍ട്ടറിന്റെ രഹസ്യ ക്യാമറയിൽ കുടുങ്ങി ടൂറിസ്റ്റ് ഗൈഡ്
dot image

ഇടുക്കി: മൂന്നാര്‍ ആനച്ചാലില്‍ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രങ്ങളും. റിപ്പോര്‍ട്ടര്‍ അന്വേഷണത്തിലാണ് കണ്ടെത്തൽ. മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡാണ് നിര്‍ണായക വിവരങ്ങള്‍ റിപ്പോര്‍ട്ടറിന്റെ രഹസ്യ ക്യാമറയ്ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഒരാള്‍ക്ക് 2,500 രൂപ മുതല്‍ നല്‍കണമെന്നും 500 രൂപ കൂടുതല്‍ കൊടുത്താല്‍ 21, 20 വയസ്സുള്ള പെണ്‍കുട്ടികളെ ലഭിക്കുമെന്നുമാണ് ഗൈഡ് പറഞ്ഞത്. പെണ്‍കുട്ടികളുടെ പ്രായം കുറയുന്നത് അനുസരിച്ച് നല്‍കുന്ന പണത്തിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. ഒരു വിഭാഗം ടൂറിസ്റ്റ് ഗൈഡുകളാണ് വിനോദസഞ്ചാരികളെ അനാശാസ്യകേന്ദ്രത്തില്‍ എത്തിക്കുന്നത്. 100% സുരക്ഷിതം എന്ന വാഗ്ദാനവും ടൂറിസ്റ്റ് ഗൈഡ് നല്‍കുന്നത് റിപ്പോര്‍ട്ടറിന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആനച്ചാലിലാണ് കേന്ദ്രം ഉള്ളതെന്നാണ് ഇയാൾ വെളിപ്പെടുത്തുന്നത്.

നിങ്ങള്‍ ചെല്ലുക നിങ്ങള്‍ക്ക് വേണ്ടത് ചെയ്യുക പൈസ കൊടുക്കുക പോകുക എന്നായിരുന്നു റിപ്പോര്‍ട്ടറിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഇത്തരത്തില്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ പട്ടാപ്പകല്‍ തന്നെ വ്യാപകമായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ ബോധ്യപ്പെടുന്നത്. മൂന്നാര്‍ ടൗണില്‍ തന്നെ നില്‍ക്കുകയായിരുന്ന ഒരു ടൂറിസ്റ്റ് ഗൈഡിന്റെ അടുത്തേക്കായിരുന്നു റിപ്പോര്‍ട്ടര്‍ സംഘം എത്തിയത്. അടുത്ത് മസാജിങ് സെന്റര്‍ ഉണ്ടോ എന്ന ചോദ്യത്തിന് മാസാജിങ്ങ് മാത്രം മതിയെങ്കില്‍ 2500 എന്നും മറ്റെന്തെങ്കിലും വേണമെങ്കില്‍ 500 കൂടി കൊടുക്കണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. പെണ്‍കുട്ടികളുടെ പ്രായം കുറയുന്നതിനനുസരിച്ച് പണം കൂട്ടി നല്‍കണമെന്നായിരുന്നു വെളിപ്പെടുത്തല്‍. മൂന്നാറില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രമാണ് ഉള്ളതെന്നും ആനച്ചാലില്‍ ആണെന്നുമായിരുന്നു ടൂറിസ്റ്റ് ഗൈഡ് പറഞ്ഞത്.

പലയിടങ്ങളിലും പരിശോധനകള്‍ നടക്കുന്നുണ്ട് സുരക്ഷിതമാണോ എന്ന് ചോദിക്കുമ്പോഴാണ് 100% സുരക്ഷിതമാണെന്ന് ഇയാള്‍ പറയുന്നത്. അയാള്‍ ഒപ്പം വരാമെന്ന് പറഞ്ഞ് റിപ്പോര്‍ട്ടര്‍ സംഘം സഞ്ചരിച്ച വാഹനത്തിന് മുന്നിലൂടെ പോവുകയായിരുന്നു. ടൂറിസം മേഖലയില്‍ തന്നെ നിരവധി ഉപജീവന മാര്‍ഗങ്ങളിലൂടെ ജീവിക്കുന്ന ധാരാളം ജനങ്ങളാണ് മൂന്നാറിലും ആനച്ചാലിലും ഉള്ളത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ കൂടി സംശയ നിഴലില്‍ നിര്‍ത്തുന്ന നിലയിലാണ് ചില ടൂറിസ്റ്റ് ഗൈഡുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആക്ഷേപം. കോവളത്തെ സ്പാ പീഡന കേസിന് പിന്നാലെ ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍ സ്പായുടെ ഭാഗമായി ഇത്തരം അനാശാസ്യ കേന്ദ്രങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കരുതുന്നത്.

Content Highlights: A Reporter sting operation has raised concerns about alleged illegal activities operating under the cover of spas in Anachal, Munnar. A tourist guide reportedly told the undercover team that visitors could be directed to such establishments for payments starting at ₹2,500, with additional charges depending on the services and the women’s ages. The guide also claimed the arrangement was completely safe. The findings point to allegations that some tourist guides are directing visitors to these establishments.

dot image
To advertise here,contact us
dot image