'വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കൂടിയാലോചന നടത്തിയില്ല': അതൃപ്തി വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങള്‍

മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗമാക്കിയതില്‍ അതൃപ്തി വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങള്‍

'വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ കൂടിയാലോചന നടത്തിയില്ല': അതൃപ്തി വ്യക്തമാക്കി ജിഫ്രി മുത്തുക്കോയ തങ്ങള്‍
dot image

മലപ്പുറം: വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ സമസ്തയോട് കൂടിയാലോചന നടത്തിയിട്ടില്ലെന്ന് അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മുസ്തഫല്‍ ഫൈസിയെ വഖഫ് ബോര്‍ഡ് അംഗമാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയായിരുന്നു ജിഫ്രി തങ്ങളുടെ പ്രതികരണം. മുസ്തഫല്‍ ഫൈസിയുടെ പ്രാതിനിധ്യം സമസ്തയോട് ചോദിച്ചിട്ട് ഉള്‍പ്പെടുത്തിയതല്ല. ഏതെങ്കിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഉള്‍പ്പെടുത്തിയത്. മായിന്‍ ഹാജിയെ എടുത്തതില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും സമസ്ത അധ്യക്ഷന്‍ പറഞ്ഞു.

മായിന്‍ ഹാജിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. മായിന്‍ ഹാജിയില്‍ വലിയ പ്രതീക്ഷയുണ്ട്. ചെറുപ്പം മുതല്‍ സമസ്തയില്‍ പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ് മായിന്‍ ഹാജി. മുസ്‌ലിം ലീഗിന്റെ നോമിനിയാണ് മായിന്‍ ഹാജി, സമസ്തയുടെ ആളുമാണെന്ന് ജിഫ്രി തങ്ങള്‍ പ്രതികരിച്ചു. സമസ്തയ്ക്ക് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ന്യായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുമെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ച ശേഷം മായിന്‍ ഹാജി പ്രതികരിച്ചത്.

കാന്തപുരം എപി അബൂബക്കല്‍ മുസലിയാരുമായും മായിന്‍ ഹാജി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. കോഴിക്കോട് മര്‍ക്കസില്‍ വെച്ചാകും കൂടിക്കാഴ്ച. വഖഫ് ബോര്‍ഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് അനുനയ നീക്കത്തിന്റെ ഭാഗമായി വഖഫ് മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇന്നലെ കാന്തപുരത്തെ സന്ദര്‍ശിച്ചിരുന്നു. വഖഫ് ബോര്‍ഡില്‍ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കാനും തീരുമാനമായിട്ടുണ്ട്.

Content Highlights: Jifri Muthukkoya Thangal says Samastha was not consulted on the Waqf Board reorganisation and expresses dissatisfaction over Musthafa Faizy’s appointment.

dot image
To advertise here,contact us
dot image