നവരാത്രിക്കാലത്ത് നിങ്ങളും വാഹനം വാങ്ങിയോ? വിറ്റഴിഞ്ഞത് 11.23 ലക്ഷം വാഹനങ്ങൾ;ഹിറ്റായി ഇ വി

വൈദ്യുത വാഹന വിഭാഗത്തിൽ എല്ലാ മേഖലയിലും മികച്ച വളർച്ചയാണ് പ്രകടമായിട്ടുള്ളത്

നവരാത്രിക്കാലത്ത് നിങ്ങളും വാഹനം വാങ്ങിയോ? വിറ്റഴിഞ്ഞത് 11.23 ലക്ഷം വാഹനങ്ങൾ;ഹിറ്റായി ഇ വി
dot image

നവരാത്രിയോട് അനുബന്ധിച്ചുള്ള പത്ത് ദിവസങ്ങളിൽ രാജ്യത്താകമാനം വിറ്റഴിഞ്ഞത് 11.23 ലക്ഷം വാഹനങ്ങളെന്ന് റിപ്പോർട്ട്. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ ആണ് കണക്കുകൾ പുറത്തുവിട്ടത്. പരമ്പരാഗത ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില്പന കുറഞ്ഞതായും ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ആളുകൾ മാറുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. വൈദ്യുതി വാഹന വിൽപ്പനയിൽ 26.78 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.

വൈദ്യുത വാഹന വിഭാഗത്തിൽ എല്ലാ മേഖലയിലും മികച്ച വളർച്ചയാണ് പ്രകടമായിട്ടുള്ളത്. ഇരു ചക്ര വാഹങ്ങൾ 33.41%, മുച്ചക്ര വാഹനങ്ങൾ 10.41%, വാണിജ്യ വാഹനങ്ങൾ 96%, യാത്രാവാഹനങ്ങൾ 25.97% എന്നിങ്ങനെയാണ് വളർച്ച. കഴിഞ്ഞ വർഷത്തെ നവരാത്രികാലത്ത് 92,628 വൈദ്യുതി വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. ഈ വർഷം അത് 1,17,437 ആയി.

എല്ലാ വിഭാഗങ്ങളിലേയും വാഹങ്ങളുടെ കണക്കെടുക്കുമ്പോൾ കഴിഞ്ഞ വർഷത്തെ നവരാത്രിയെ അപേക്ഷിച്ച് ഈ വർഷത്തെ വിൽപ്പനയിൽ ചെറിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം 12.01 ലക്ഷം വാഹനങ്ങളാണ് വിറ്റത്. ഈ വർഷം അത് 11 .23 ലക്ഷമായി കുറഞ്ഞു. കാറുകളുടെ വിൽപ്പനയിൽ 21 .91% ഇടിവാണ് രേഖപ്പെടുത്തിയത്. ചരക്ക് സേവന നികുതി കുറച്ചതിന് പിന്നാലെയായിരുന്നു കഴിഞ്ഞ വർഷം വില്പന കൂടിയത്. കഴിഞ്ഞ വർഷം 11 ദിവസമായിരുന്നു നവരാത്രി ഉണ്ടായിരുന്നത്. ഇത്തവണ 10 ദിവസം മാത്രമായിരുന്നു. ഇതാണ് വില്പന കുറയാൻ കാരണമെന്നാണ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പറയുന്നത്.

Content Highlights: India recorded total vehicle sales of 11.23 lakh units during the 10-day Navratri period, according to figures released by the Federation of Automobile Dealers Associations (FADA). The data indicates a shift in consumer preferences towards electric vehicles, with sales in the segment registering a 26.78% increase. Sales of conventional fuel-powered vehicles reportedly declined, highlighting the growing interest in electric mobility across the country.

dot image
To advertise here,contact us
dot image