'കിഫ്ബി ഓഡിറ്റ് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്, നീക്കിയിരുപ്പ് എത്ര രൂപയാണെന്ന് പരിശോധിക്കണം': KN ബാലഗോപാൽ

റിപ്പോട്ടര്‍ ടി വിയിലെ ഡിബേറ്റ് വിത്ത് മാതു സജിയിലാണ് പ്രതികരിച്ചത്

'കിഫ്ബി ഓഡിറ്റ് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്, നീക്കിയിരുപ്പ് എത്ര രൂപയാണെന്ന് പരിശോധിക്കണം': KN ബാലഗോപാൽ
dot image

കൊച്ചി: കിഫ്ബി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വാദങ്ങളെ നിരാകരിച്ച് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കിഫ്ബി നീക്കിയിരുപ്പ് എത്ര രൂപയാണെന്ന് പരിശോധിക്കണമെന്നും നീക്കിയിരിപ്പിലെ തര്‍ക്കത്തിലേക്ക് താനില്ലെന്നും കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു. കിഫ്ബി ഓഡിറ്റ് അനുസരിച്ചാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയില്‍ സിഎജി ഓഡിറ്റിംഗ് നടത്തുന്നുണ്ട്. 60,000 കോടി രൂപ എങ്ങനെ നഷ്ടം വരുമെന്നും അദ്ദേഹം ചോദിച്ചു. റിപ്പോട്ടര്‍ ടി വിയിലെ ഡിബേറ്റ് വിത്ത് മാതു സജിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ മുന്നോട്ട് വെച്ചത്.

മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാണെങ്കിലും പതിനായിരം കോടി നീക്കിയിരുപ്പുണ്ടല്ലോ എന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.

കിഫ്ബി റിപ്പോര്‍ട്ടില്‍ നിര്‍മാണത്തിന് നല്‍കിയ തുക നഷ്ടം എന്നാണ് പറയുന്നത്. ആ പണം റോഡും പാലവുമായൊക്കെ ഉണ്ട്. ആയിരക്കണക്കിന് നിര്‍മിതികള്‍ നമ്മുടെ നാട്ടിലുണ്ട്. കിഫ്ബി പാകിസ്താനിലുള്ള സ്ഥാപനമാണോ എന്നും ബാലാഗോപാല്‍ പരിഹസിച്ചു. ശത്രുവെന്ന തരത്തില്‍ പെരുമാറാന്‍ പാടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കിഫ്ബിയില്‍ പ്രതിസന്ധി സൃഷ്ടിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിഫ്ബി പദ്ധതി സംസ്ഥാനത്തെ കടബാധ്യതയിലാക്കിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി ഡി സതീശന്‍ ആരോപിച്ചിരുന്നു. കിഫ്ബി പദ്ധതികള്‍ ജില്ലാ അടിസ്ഥാനത്തില്‍ അസമത്വമാണെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. കിഫ്ബി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചെന്നും. ഇതില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം തുടങ്ങി വെച്ച പദ്ധതികള്‍ അവസാനിപ്പിക്കില്ലെന്നും കിഫ്ബി ഉടനെ നിർത്താൻ സാധിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Finance Minister K. N. Balagopal said KIIFB is proceeding in accordance with the audit and stressed the need to examine the amount of funds remaining in reserve.

dot image
To advertise here,contact us
dot image