കൈക്കൂലി ആരോപണം; വൈക്കം സി ഐ ഷമീര്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്

കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തിയിരുന്നു

കൈക്കൂലി ആരോപണം; വൈക്കം സി ഐ ഷമീര്‍ ഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്
dot image

കോട്ടയം: വൈക്കം സി ഐ ഷമീര്‍ ഖാനെതിരായ കൈക്കൂലി ആരോപണത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്. സിഐക്കെതിരായ വകുപ്പുതല നടപടിയ്ക്കുള്ള റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ഗൂഗിള്‍ പേ വഴി 228,000 രൂപ സി ഐ കൈക്കൂലിയായി വാങ്ങിയതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈക്കം സിഐ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തിയിരുന്നു.

 സ്റ്റേഷന്‍ പരിധിയിലുള്ള ടിപ്പര്‍, ടോറസ്, ലോറിക്കാരില്‍ നിന്നും, മണ്ണ് മാഫിയകളില്‍ നിന്നും, സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവിധ കേസുകളിലെ പ്രതികളില്‍ നിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നേരിട്ടും യുപിഐ ട്രാന്‍സാക്ഷന്‍ വഴിയും പണം വാങ്ങിയെന്നായിരുന്നു പരാതി ലഭിച്ചത്.

വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് ഏകദേശം 2,28,000 രൂപ കൈക്കൂലി ഇനത്തില്‍ വാങ്ങിയെടുത്തതായാണ് കണ്ടെത്തിയത്. സിഐയുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കണ്ടെത്തി. വിജിലന്‍സ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി പ്രദീപ് കുമാറും മറ്റ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധനയില്‍ പങ്കെടുത്തത്.

അസം സ്വദേശിയായ ഒരാളുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ച് ഇതു വഴിയാണ് സിഐ ഷമീര്‍ഖാന്‍ കൈക്കൂലി പണം വാങ്ങിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഉപയോഗിച്ച് അക്കൗണ്ട് തുടങ്ങുകയും മറ്റൊരു വൈക്കം സ്വദേശിനിയുടെ ഫോണില്‍ യുപിഐ അക്കൗണ്ട് സെറ്റ് ചെയ്താണ് പണം കൈപറ്റിയിരുന്നതെന്നുമാണ് വിവരം. അക്കൗണ്ട് തുടങ്ങിയ കനറാ ബാങ്കിലും ഇത് സംബന്ധിച്ച് പരിശോധനകള്‍ നടത്തിവരികയാണ്.

Content Highlights: Vigilance has registered a case over bribery allegations against Vaikom Circle Inspector Shameer Khan

dot image
To advertise here,contact us
dot image