പിണറായി വിജയനെതിരായ കേസിലെ സർക്കാർ നിലപാട്; കോൺഗ്രസിലെ ഭിന്നതയിൽ ആഞ്ഞടിച്ച് കെ സുധാകരൻ

മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടതില്ലെന്നും സംരക്ഷിക്കാൻ ഞങ്ങളൊക്കെ ഉണ്ടെന്നും കെ സുധാകരൻ

പിണറായി വിജയനെതിരായ കേസിലെ സർക്കാർ നിലപാട്; കോൺഗ്രസിലെ ഭിന്നതയിൽ ആഞ്ഞടിച്ച് കെ സുധാകരൻ
dot image

തിരുവനന്തപുരം: പിണറായി വിജയനെതിരായ കേസിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിൽ കോൺ​ഗ്രസിലെ ഭിന്നതയിൽ ആഞ്ഞടിച്ച് കെ സുധാകരൻ എം പി. ഇവിടെ ഒരു സർക്കാർ ഉണ്ടെങ്കിൽ നടപടിയിലേക്ക് പോകും. ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ നടപടി ഉണ്ടാകും. ഇവിടെ അങ്ങനെ ഒരു ഗവൺമെൻറ് ഉണ്ടോ എന്നറിയില്ല. നടപടിയുമായി പോകുന്നതിന് എത്രപേർ നട്ടെല്ല് കാണിക്കും എന്ന് നോക്കാം എന്നായിരുന്നു കെ സുധാകരൻ്റെ പ്രതികരണം.

മാത്യു കുഴൽനാടനെ നമ്മൾ എല്ലാവരും പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കെ സുധാകരൻ വ്യക്തമായ രാഷ്ട്രീയമുള്ള ആളാണ് മാത്യുവെന്നും പറഞ്ഞു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്താൻ ആരും നോക്കേണ്ടതില്ലെന്നും സംരക്ഷിക്കാൻ ഞങ്ങളൊക്കെ ഉണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.

സിഎംആർഎൽ മാസപ്പടി കേസിലെ സമൻസ് എത്തേണ്ടിടത്ത് എത്തിയെന്നും ഞങ്ങൾ എന്നുമുതൽക്കേ ഇത് പൊതു സമൂഹത്തിനുമുന്നിൽ പറയുന്നതാണെന്നും സുധാകരൻ പറഞ്ഞു. തീരുമാനമെടുക്കാൻ പ്രാപ്തരായ മുഖ്യമന്ത്രിയും മന്ത്രിമാരും സർക്കാരും ഇവിടെയുണ്ടെന്നും കുറച്ചു കടുപ്പിക്കാം എന്നായിരുന്നു എന്നാണ് തൻ്റെ വ്യക്തിപരമായ അഭിപ്രായമെന്നും കെ സുധാകരൻ പറഞ്ഞു. സർക്കാറിന്റെ ഭാഗത്ത് പിഴവുണ്ട് എന്ന് തോന്നുന്നില്ല പക്ഷേ കുറച്ചുകൂടി ഗൗരവത്തിൽ ആകാമായിരുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു. ലീഗലി അവർക്ക് അവസരം കിട്ടുന്നത് കൊണ്ടാണല്ലോ ഇതൊക്കെ ഉണ്ടാകുന്നത്. അത് കിട്ടിയില്ലെങ്കിൽ ഇതൊന്നും ഉണ്ടാകില്ലല്ലോ. അവസരം ഒരുക്കി കൊടുത്തു എന്ന് പറയുന്ന ഒരു കാര്യമില്ല യാദൃശ്ചികമായി വന്നതാണെന്നും കെ സുധാകരൻ പറഞ്ഞു.

Content Highlights: K Sudhakaran has strongly criticised divisions within the Congress over the Kerala government's stand on the case against Chief Minister Pinarayi Vijayan

dot image
To advertise here,contact us
dot image