സുപ്രീം കോടതി ഒരു സുപ്രീം ഫെയിലിയർ: എം എ ബേബി

'കോടതി ഇടപെട്ട് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാതെ വന്നാൽ ജനങ്ങൾ ഇടപെട്ട് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടിവരും'

സുപ്രീം കോടതി ഒരു സുപ്രീം ഫെയിലിയർ: എം എ ബേബി
dot image

തിരുവനന്തപുരം: ഇന്ത്യയിലെ ഇന്നത്തെ സുപ്രീം കോടതി ഒരു സുപ്രീം ഫെയിലിയർ ആണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇത് പരിഭാഷപ്പെടുത്തി അവർക്ക് അയച്ചു കൊടുക്കണം. ഈ വിമർശനം നടത്തിയതിന്റെ പേരിൽ കോടതി അലക്ഷ്യമായി പരിഗണിച്ച് ശിക്ഷിക്കാൻ ഇപ്പോഴത്തെ സുപ്രീംകോടതി തയ്യാറായാൽ എന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ അവാർഡ് ആയി അത് സ്വീകരിക്കുമെന്നും സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി പറഞ്ഞു. എക്സിക്യൂട്ടീവിന്റെ തെറ്റായ ഇടപെടലുകൾക്ക് മേൽ ഇപ്പോൾ സുപ്രീം കോടതി ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാതിരിക്കുന്നതാണ് കാണുന്നത്. കോടതി ഇടപെട്ട് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാതെ വന്നാൽ ജനങ്ങൾ ഇടപെട്ട് ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കേണ്ടിവരുമെന്നും ബേബി പറഞ്ഞു. എം വി നികേഷ് കുമാറിന് അനുവദിച്ച അഭിമുഖത്തിലാണ് എം എ ബേബിയുടെ വിമർശനം.

മധുര പാർട്ടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം അനുസരിച്ചാണ് വിസ്തൃതമായ സമരമുന്നണി എന്ന ആശയം സിപിഐഎം നടപ്പാക്കുന്നത്. ഇൻഡ്യ ബ്ലോക്കിന് പുറത്തേക്കും ബിജെപി വിരുദ്ധ ശക്തികളെയും സംഘടനകളെയും യോജിപ്പിച്ചുകൊണ്ടുള്ള കൂട്ടായ്മ വ്യാപിപ്പിക്കാനാണ് തീരുമാനം. സങ്കുചിതമാ യ താൽപ്പര്യങ്ങളിലേക്ക് മാത്രം ചുരുങ്ങാതെ പരസ്പരം സഹായിച്ച് ഇൻഡ്യ ബ്ലോക്ക് പ്രവർത്തിക്കണമെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു.

കുറിക്കുകൊള്ളുന്ന ഭാഷയിൽ ചെറുപ്പക്കാരോട് സംവദിക്കണം. യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പിന്തുണ കിട്ടണമെങ്കിൽ മസില് പിടിക്കാതെ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കണം. ചിലപ്പോൾ അവർ നമ്മെ പരിഹസിക്കാം പരിഹാസം കേട്ട് ചിരിക്കാൻ കഴിയണം എങ്കിലേ പുതിയ തലമുറയുമായി സംവദിക്കാൻ കഴിയുകയുള്ളൂ എന്നും ബേബി പറഞ്ഞു.

ഗ്യാനേഷ് കുമാർ സ്ഥാനം വിട്ടു ഒഴിയണം എന്നതാണ് അടിയന്തരമുദ്രാവാക്യം. പ്രക്ഷോഭം നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ നീളും. സമരക്കാർക്കെതിരെ എന്തും ചെയ്യാൻ അമിത് ഷായും മോദിയും അനുവാദം നൽകിയിരിക്കുകയാണ്. ധർമ്മേന്ദ്രപ്രധാന്റെ രാജിയിൽ കലാശിച്ച വിദ്യാർത്ഥി പ്രക്ഷോഭം വിജയിച്ചപ്പോൾ തന്നെ ജന്തർമന്ദിറിൽ സമരം ചെയ്യാനുള്ള അവകാശം ഈ സർക്കാർ എടുത്തുകളയുമെന്ന് പ്രവചിച്ചിരുന്നുവെന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു. ഡൽഹി ബാരക്കായി മാറി. ബാരക്കായി മാറിയ ഡൽഹിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഭരണകൂടം ജനങ്ങളെ ഭയപ്പെടുന്നതിന്റെ ഭാഗമായാണ് ഡൽഹിയിൽ സൈനികരെ കൊണ്ട് നിറച്ചിരിക്കുന്നതെന്നും എം എ ബേബി വിമർശിച്ചു.

Content Highlights: CPI(M) leader M A Baby has sharply criticised the Supreme Court, describing it as a “supreme failure” over its handling of the issue

dot image
To advertise here,contact us
dot image