ടോര്‍ച്ച് തെളിച്ച് ദിലീഷ് പോത്തന്‍; ഭാവന റിലീസിലൂടെ 'ഭൗമ' തിയേറ്ററുകളിലേക്ക്

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു

ടോര്‍ച്ച് തെളിച്ച് ദിലീഷ് പോത്തന്‍; ഭാവന റിലീസിലൂടെ 'ഭൗമ' തിയേറ്ററുകളിലേക്ക്
dot image

ഇരുട്ട് നിറഞ്ഞ വഴിയില്‍ ടോര്‍ച്ച് തെളിച്ച് നില്‍ക്കുന്ന ദിലീഷ് പോത്തന്റെ ചിത്രവുമായി 'ഭൗമ' പുതിയ പോസ്റ്റര്‍ പുറത്ത്. 'കുമ്പളങ്ങി നൈറ്റ്‌സ്' മുതല്‍ ബെത്‌ലഹേം കുടുംബയൂണിറ്റ് വരെ ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച ഭാവന സ്റ്റുഡിയോസാണ് അവരുടെ ഡിസ്ട്രിബ്യൂഷന്‍ വിഭാഗമായ ഭാവന റിലീസിലൂടെ ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ നിര്‍വ്വഹിക്കുന്നത്. അടുത്തിടെ ചിത്രത്തിലേതായി എത്തിയ തീര്‍ത്തും സമാനതകളില്ലാത്ത രീതിയിലുള്ളൊരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

നടന്മാരായ വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. രേവതി ശര്‍മ്മ, അതിഥി ബാലന്‍, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

ആറ്റസ് ഫിലിംസിന്റെ ബാനറില്‍ ബസം കാദിയാര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റെജിന്‍ എസ് ബാബുവാണ്. ഛായാഗ്രഹണം: ശരണ്‍ വേലായുധന്‍, എഡിറ്റിംഗ്: സൂരജ് ഇ.എസ്, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, എക്‌സി.പ്രൊഡ്യൂസര്‍: ഡാനിഷ് കെ.എ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജോബ് ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: അപ്പുണ്ണി സജന്‍, കഥ: ഡോണി കടമ്മനിട്ട, സൗണ്ട് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്, ഫൈനല്‍ മിക്‌സ്: എം.ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, കോസ്റ്റ്യും: ഗോപിക ഉണ്ണികൃഷ്ണന്‍, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, ആര്‍ട്ട് ഡയറക്ടര്‍: സിബിന്‍ വര്‍ഗ്ഗീസ്, സ്റ്റില്‍സ്: ജിതിന്‍ എസ് ബാബു, പബ്ലിസിറ്റി ഡിസൈന്‍: മാ മി ജോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Content Highlights: 'Bhouma' is heading to theaters via Bhavana Releases. Its first-look poster had sparked significant discussion on social media.

dot image
To advertise here,contact us
dot image