

പാലക്കാട്: പാലക്കാട് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റി. മുൻ എംഎൽഎ വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.
Content Highlights: cpim removes en suresh babu as palakkad district secretary