'രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണ്; ഗ്യാനേഷ് കുമാർ യൂദാസ്: കെ സി വേണുഗോപാൽ

ഗ്യാനേഷ് കുമാർ നമ്പർ വൺ ക്രിമിനലാണെന്നും കെ സി വേണുഗോപാൽ

'രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവൻ കരാറും ഏറ്റെടുത്തിരിക്കുകയാണ്; ഗ്യാനേഷ് കുമാർ യൂദാസ്: കെ സി വേണുഗോപാൽ
dot image

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറിയും ലോക്‌സഭാംഗവുമായ കെ സി വേണുഗോപാല്‍. ഗ്യാനേഷ് കുമാര്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഗ്യാനേഷ് കുമാര്‍ കേരള കേഡര്‍ ഓഫീസറായിരുന്നു എന്നത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. രാജ്യം വിറ്റ് തുലയ്ക്കാനുള്ള മുഴുവന്‍ കരാറും അയാള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗ്യാനേഷ് കുമാര്‍ ഏറ്റവും വലിയ യൂദാസാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാല്‍.

രണ്ട് സഹ കമ്മീഷണര്‍മാരാണ് ഗ്യാനേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വലിയ സംഭവമാണിത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് വേണ്ട വിധം കൈകാര്യം ചെയ്യുന്നില്ല. രാജ്യത്ത് ജനാധിപത്യം ഇല്ലാതെ എന്തുണ്ടായിട്ടെന്ത് കാര്യമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു. ജനങ്ങള്‍ വിഷയത്തില്‍ ഇടപെടണം. നരേന്ദ്ര മോദി വോട്ട് ചോര്‍ത്തി പ്രധാനമന്ത്രിയായ ആളാണ്. അമിത് ഷാ വോട്ട് കൊള്ളയ്ക്ക് കൂട്ടുനിന്നു. ജനാധിപത്യത്തെ കൊന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നീതിക്ക് മുന്നില്‍ ഇവര്‍ക്ക് കീഴടങ്ങേണ്ടിവരും. സമാനതകളില്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ആരുമായി ചേര്‍ന്നും സമരം ചെയ്യും. വോട്ടര്‍ പട്ടികയുടെ നേരിട്ടുള്ള ആക്‌സസ് ഗ്യാനേഷ് കുമാറിന്റെ കയ്യിലാണ്. അടിസ്ഥാന ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. വിഷയത്തില്‍ തെരുവില്‍ തന്നെ നില്‍ക്കും. ഇന്‍ഡ്യ മുന്നണിയുമായും പ്രതിപക്ഷ കക്ഷികളുമായും യോജിച്ച് മുന്നോട്ടു പോകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഗ്യാനേഷ് കുമാറിന് പത്മ പുരസ്‌കാരം നല്‍കണമെന്ന ബിജെപി ആവശ്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ കുഴിച്ചുമൂടണം എന്ന് പറയുന്നതിന്റെ പര്യായമാണത്. വിദ്യാഭ്യാസ മന്ത്രിയുടെ കാര്യത്തിലെന്നപോലെ കേന്ദ്രസര്‍ക്കാരിന് മുട്ടുമടക്കേണ്ടി വരും. യോജിച്ച പ്രക്ഷോഭം നടക്കും. ഇന്‍ഡ്യ മുന്നണിയോഗം ഉടന്‍ചേരും. ജനാധിപത്യത്തിന് ഏറ്റിരിക്കുന്നത് ഏറ്റവും വലിയ തിരിച്ചടിയാണ്. കേന്ദ്രസര്‍ക്കാര്‍ തോന്നിയത് പോലെയാണ് ചെയ്യുന്നത്. ജനപിന്തുണ ഇല്ലാത്തതിനാല്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനിലെ അഭിപ്രായവ്യത്യാസം വീഴ്ചയല്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അത് ജനാധിപത്യമാണ്. മൂന്നുപേര്‍ ചര്‍ച്ച ചെയ്താല്‍ പല അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും. അത് മുന്നില്‍വച്ച് ഇവിടെ എന്തോ പ്രശ്‌നമുണ്ടെന്ന് തിയറിക്ക് അടിസ്ഥാനമില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights- Congress leader K C Venugopal made strong allegations against Chief Election Commissioner Gyanesh Kumar during a political protest. Venugopal accused Kumar of taking actions that he said were harmful to the country and its electoral system.

dot image
To advertise here,contact us
dot image