

കൊച്ചി: മലയാള മനോരമയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്‍ മന്ത്രി വി അബ്ദുറഹിമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി സത്യപാലന്‍.മുന്‍ മന്ത്രിക്കെതിരെ പേഴ്‌സണല്‍ സ്റ്റാഫ് എന്ന് തലക്കെട്ടോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് സത്യപാലൻ വക്കീൽ നോട്ടീസ് അയച്ചത്. വാര്‍ത്ത വാസ്തവവിരുദ്ധവും അപകീര്‍ത്തികരവുമെന്ന് സി സത്യപാലന്‍ അറിയിച്ചു. വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചത്. മുന്‍ മന്ത്രി വി അബ്ദുറഹിമാനെതിരെ താന്‍ മൊഴി നല്‍കിയെന്ന രീതിയില്‍ മനോരമ നല്‍കിയ വാര്‍ത്ത തികച്ചു വ്യാജവും വാസ്തവവിരുദ്ധവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: Former Minister V Abdurahiman’s Private Secretary Takes Legal Action Against Malayala Manorama