'പിണറായി സർക്കാരിൻ്റെ കാലം കർഷക സംഘത്തിൻ്റെ പക്ഷാഘാതത്തിൻ്റെ പത്ത് വർഷം'; AIKS സംസ്ഥാന സമ്മേളനത്തിൽ വിമർശനം

സർക്കാർ വൻകിട പദ്ധതികളിൽ രമിച്ചുവെന്നും സാധാരണക്കാരെ മറന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു

'പിണറായി സർക്കാരിൻ്റെ കാലം കർഷക സംഘത്തിൻ്റെ പക്ഷാഘാതത്തിൻ്റെ പത്ത് വർഷം'; AIKS സംസ്ഥാന സമ്മേളനത്തിൽ വിമർശനം
dot image

ആലപ്പുഴ: കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനം. കർഷകരെ പിണറായി സർക്കാർ തഴഞ്ഞുവെന്നും ഭരണവിലാസം സംഘടനയായി കർഷകസംഘം മാറിയെന്നുമുള്ള വിമർശനമാണ് പ്രധാനമായും സമ്മേളനത്തിൽ ഉയർന്നത്. കാസർകോട്, കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രതിനിധികളാണ് രൂക്ഷ വിമർശന ഉന്നയിച്ചത്. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി അവതരിപ്പിച്ച റിപ്പോർട്ടിൻ മേലുള്ള പൊതുചർച്ചയിലാണ് വിമർശനം ഉയർന്നത്.

നെൽ കർഷകരെ സഹായിക്കാൻ പത്ത് വർഷത്തെ പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്ന വിമർശനവും ഉയർന്നു. നെല്ലിൻ്റെ കൈകാര്യ ചിലവ് വിഎസ് സർക്കാരിൻ്റെ കാലത്തെ 12 രൂപയാണ് ഇപ്പോഴും. പിണറായി സർക്കാർ ഒരു രൂപ കൂട്ടിയില്ലെന്നും വിമർശനം ഉണ്ടായി. ആലപ്പുഴയിൽ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നുവെന്നും കർഷകർ ആവശ്യപ്പെട്ടിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. നെല്ലിൻറെ താങ്ങുവില കേന്ദ്രം ഉയർത്തി. കേരളം താങ്ങുവില താഴ്ത്തി. കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടുവെന്നും പ്രതിനിധികൾ വിമർശിച്ചു.

മിൽമയിൽ നടന്നത് സിപിഐ ഭരണമായിരുന്നെന്നുംസിപിഐഎമ്മിന് റോളില്ലെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. പത്തുവർഷംകൊണ്ട് ഒരു ക്ഷീരസംഘം പോലും രജിസ്റ്റർ ചെയ്യാൻ കർഷക സംഘത്തിന് ആയില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. പാലക്കാട് ബ്രമ്മിനി പദ്ധതിക്കായി 27 കോടി രൂപയ്ക്ക് ഭൂമി വാങ്ങി. പക്ഷ പദ്ധതി നടപ്പിക്കാക്കിയില്ലെന്നും സ്വകാര്യ വ്യക്തികൾക്ക് മറിച്ച് വിറ്റ് കർഷകരെ വഞ്ചിച്ചുവെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. കർഷകർക്ക് ക്ഷേമ പെൻഷൻ നടപ്പിലാക്കിയില്ല. അടിസ്ഥാന വിഭാഗങ്ങളെ തഴഞ്ഞു. വിള ഇൻഷുറസ് നമ്മുടെ കാലത്തും തഥൈവയെന്നും വിമർശനം ഉയർന്നു.

സർക്കാർ വൻകിട പദ്ധതികളിൽ രമിച്ചുവെന്നും സാധാരണക്കാരെ മറന്നുവെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ജനം തിരിച്ചടി നൽകി ഇനിയെങ്കിലും പഠിക്കണം. പിണറായി സർക്കാരിൻ്റെ കാലം കർഷക സംഘത്തിൻ്റെ പക്ഷാഘാതത്തിന്റെ പത്ത് വർഷമാണെന്നും വിമർശനം ഉയർന്നു. വന്യജീവി മനുഷ്യ സംഘർഷവുമായി ബന്ധപ്പെട്ടും വിമർശനങ്ങൾ ഉണ്ടായി. പത്തു വർഷം എൽഡിഎഫ് സർക്കാർ നിയമത്തിന് മുന്നിൽ അടയിരുന്നു. യുഡിഎഫ് നടത്തിയ കർഷക യാത്ര അവർക്ക് ഗുണമായി മാറിയെന്നും പ്രതിനിധികൾ വിമർശനം ഉയർന്നു.

കേരള കർഷകസംഘത്തിൻ്റെ 28-–ാമത്‌ സംസ്ഥാന സമ്മേളനത്തിന്‌ ഇന്ന് രാവിലെയാണ് ആലപ്പുഴയിൽ കൊടി ഉയർന്നത്. രാവിലെ 10ന്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ കർഷകസംഘം സംസഥാന പ്രസിഡന്റ്‌ എം വിജയകുമാറാണ് പതാക ഉയർത്തിയത്. തുടർന്ന്‌ അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്‌ണൻ പ്രതിനിധിസമ്മേളനം ഉദ്‌ഘാടനംചെയ്തു. അഖിലേന്ത്യാ കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക് ധാവ്‌ളെ, നേതാക്കളായ ഇ പി ജയരാജൻ, കെ എൻ ബാലഗോപാൽ, എസ്‌ കെ പ്രീജ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Content Highlights: Criticism was raised at the AIKS state conference alleging that the ten years of the Pinarayi government marked a period of inaction by the farmers’ organisation on key agricultural issues.

dot image
To advertise here,contact us
dot image