

പ്രശസ്ത മെന്റലിസ്റ്റ് ആദി അവതരിപ്പിക്കുന്ന ജനപ്രീയ പരിപാടി ഇൻസോമാനിയ മെന്റലിസം ഷോ ഒമാനിൽ അരങ്ങേറാൻ ഒരുങ്ങുന്നു. ഗ്ലോബൽ ഇവന്റ്സിന്റെ നേതൃത്വത്തിലാണ് ഈ വിസ്മയ പരിപാടി സംഘടിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇതിനകം വലിയ ശ്രദ്ധ നേടിയ ഈ ഷോ, ഒമാനിലെ പ്രവാസി മലയാളി പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മസ്‌കറ്റിലെത്തുന്നത്. മെന്റലിസത്തിന്റെ വേറിട്ടൊരു ലോകം കാണികൾക്ക് മുന്നിൽ തുറന്നുകാട്ടുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
ഒക്ടോബർ ഒമ്പത് വെള്ളിയാഴ്ച മസ്‌കറ്റിലെ ബൗഷറിലുള്ള 'കോളേജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ്' (CBFS) ഹാളിലാണ് പരിപാടി നടക്കുക. പ്രേക്ഷകരുടെ സൗകര്യം കണക്കിലെടുത്ത് അന്ന് രണ്ട് ഷോകളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ ഷോ ഉച്ചയ്ക്ക് 2:30-നും രണ്ടാമത്തെ ഷോ വൈകുന്നേരം 7:30-നും ആരംഭിക്കും. ഏകദേശം മൂന്ന് മണിക്കൂറോളമായിരിക്കും പരിപാടിയുടെ ദൈർഘ്യം.
ഈ ഷോയിൽ നിന്ന് സമാഹരിക്കുന്ന തുകയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. മെന്റലിസത്തിന്റെ വിവിധ പ്രകടനങ്ങളിലൂടെ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തവും അവിസ്മരണീയവുമായ ഒരു അനുഭവം സമ്മാനിക്കുന്ന പരിപാടിയായിരിക്കും ഇതെന്നും മുഖ്യ സംഘാടകനായ അനീഷ് കടവിൽ വ്യക്തമാക്കി.
Content Highlights: Muscat will host a special mentalism show by mentalist Aadhi, bringing mind-reading acts, psychological illusions and interactive entertainment to audiences.