ബാലരാമപുരത്ത് അഞ്ചുവയസ്സുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു

ബാലരാമപുരത്ത് അഞ്ചുവയസ്സുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
dot image

തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാലില്‍ അഞ്ചുവയസ്സുകാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ദിലീപ് - ശ്രുതി ദമ്പതികളുടെ മകന്‍ ദീപക് (5) ആണ് മരിച്ചത്. സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘം മൃതദേഹം കരയ്ക്കെത്തിച്ചു. സംഭവത്തില്‍ ബാലരാമപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: A five-year-old boy was found dead in a well at Kottukal, Balaramapuram, after his parents reported him missing, with police investigating the incident

dot image
To advertise here,contact us
dot image