തോമസ് ഉണ്ണിയാടൻ വിഷയം; കോൺഗ്രസ് നേതാക്കളുടെ ഇടപെടലിൽ അതൃപ്തി പരസ്യമാക്കി കെ സി ജോസഫ്

ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള മര്യാദ കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണിക്കണമെന്നും കെ സി ജോസഫ്

തോമസ് ഉണ്ണിയാടൻ വിഷയം; കോൺഗ്രസ് നേതാക്കളുടെ ഇടപെടലിൽ അതൃപ്തി പരസ്യമാക്കി കെ സി ജോസഫ്
dot image

തൃശൂര്‍: തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട കേരള കോൺഗ്രസിലെ ആഭ്യന്തര വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിലെ ഘടക കക്ഷികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള മര്യാദ കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണിക്കണമെന്നും ഘടക കക്ഷികള്‍ക്ക് നീക്കി വെക്കുന്ന പദവികളില്‍ ആളുകളെ തീരുമാനിക്കുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഘടക കക്ഷികളുടെ കാര്യത്തില്‍ മറ്റ് ഘടക കക്ഷികള്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കാനുള്ള പ്രധാന ഉത്തരവാദിത്വം മുഖ്യകക്ഷിയായ കോണ്‍ഗ്രസ്സിനാണെന്നും കെ സി ജോസഫ് തുറന്നടിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ യുഡിഎഫ് കമ്മറ്റിയ്ക്കുള്ളിലോ പാര്‍ട്ടി നേതാക്കളോടോ അഭിപ്രായം പറയുന്നതാണ് അഭികാമ്യം എന്നും കെ സി ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

Content Highlights: Senior Congress leader K C Joseph expressed displeasure over Congress leaders’ intervention in the Thomas Unniyadan issue and urged restraint in the internal affairs of UDF coalition partners

dot image
To advertise here,contact us
dot image