

കോഴിക്കോട്: കേന്ദ്ര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിനെതിരെ കേസെടുക്കാത്തതില്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കേസെടുത്തിട്ടും ടി ജി മോഹന്‍ ദാസിനെതിരെ കേസെടുത്തില്ലെന്ന് ദുല്‍ഖിഫില്‍ ആരോപിച്ചു.
മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷയുടെ പരാതിയില്‍ കേസെടുത്തിട്ടും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ നല്‍കിയ പരാതി പരിഗണിച്ചില്ല. പൊലീസിലെ ഒരു വിഭാഗത്തിന്റെ ഇരട്ടത്താപ്പ് ആഭ്യന്തര വകുപ്പിന് അവമതിപ്പുണ്ടാക്കുമെന്നും ദുല്‍ഖിഫില്‍ ആരോപിച്ചു.
ടി ജി മോഹന്‍ദാസിനെതിരായ പരാതിയില്‍ അന്വേഷണത്തിന് മാത്രമാണ് നിര്‍ദേശം നല്‍കിയിരുന്നത്. സൈബല്‍ സെല്‍ ഐജി പി പ്രകാശിനാണ് അന്വേഷണ ചുമതല. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ അമ്മയേയും നവ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍ മണിക്കെതിരെ കേസെടുത്തിരുന്നു. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നവ്യാ ഹരിദാസ് നല്‍കിയ പരാതിയില്‍ കോഴിക്കോട് സൈബര്‍ പൊലിസിന്റേതായിരുന്നു നടപടി.
പ്രതിഷേധക്കാരെ നേരിടാന്‍ തനിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുമായിരുന്നുവെന്നുമാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്.
Content Highlights: Youth Congress state general secretary V P Dulquifil has submitted a complaint to the Home Minister against T G Mohandas over alleged derogatory remarks targeting students who protested in Delhi demanding a Union Minister’s resignation. The complaint alleges that no case has been registered against his complaint