'രാവിലെ ഏഴ് മണി മുതൽ കോട്ടയത്ത് പലയിടത്തും ബാറുകൾ പ്രവർത്തിക്കുന്നു; ഈ സവിശേഷ സാഹചര്യം ജില്ലയിൽ മാത്രം വേണ്ട'

പത്തനംതിട്ട ജില്ലയിലെ വ്യാപകമായ കള്ളവാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു

'രാവിലെ ഏഴ് മണി മുതൽ കോട്ടയത്ത് പലയിടത്തും ബാറുകൾ പ്രവർത്തിക്കുന്നു; ഈ സവിശേഷ സാഹചര്യം ജില്ലയിൽ മാത്രം വേണ്ട'
dot image

കോട്ടയം: കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് എക്‌സൈസ് മന്ത്രി എം ലിജു. വിമുക്തി ഉദ്യോഗസ്ഥര്‍ക്കായി വിളിച്ച യോഗത്തിലാണ് മന്ത്രിയുടെ വിമര്‍ശനം. മറ്റ് ജില്ലകളിലെ സമയക്രമം കോട്ടയം ജില്ലയിലെ ബാറുകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി രാവിലെ ഏഴ് മണി മുതല്‍ ജില്ലയില്‍ പലയിടത്തും ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞു. മുൻ എക്സൈസ് മന്ത്രി നല്ല വ്യക്തിയാണ്.പാലക്കാട്ടുകാരനായ അദ്ദേഹം അല്ല ഈ പ്രത്യേക ആനുകൂല്യം അനുവദിച്ചതെന്നും ലിജു പറഞ്ഞു.

കോട്ടയം ജില്ലയില്‍ മാത്രം ഈ സവിശേഷ സാഹചര്യം തുടരേണ്ട കാര്യമില്ലെന്നും എം ലിജു കൂട്ടിച്ചേര്‍ത്തു. പത്തനംതിട്ട ജില്ലയിലെ വ്യാപകമായ കള്ളവാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാലക്കാട് ജില്ലയിലടക്കം സ്വയംപര്യാപ്തമായതും അല്ലാത്തതുമായ ഷാപ്പുകളുടെ പട്ടിക പോലും ലഭ്യമല്ല. അടിയന്തരമായി എല്ലാ ജില്ലകളില്‍ നിന്നും വേര്‍തിരിച്ചുള്ള പട്ടിക തയ്യാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ദിവസം എക്‌സൈസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ചും മന്ത്രി രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ സംബന്ധിച്ച് നിരവധി പരാതികള്‍ മുന്നിലുണ്ടെന്നും സിസ്റ്റം മുന്നോട്ടുപോകണമെന്ന തരത്തില്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥര്‍ ബാറില്‍ പോയി കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാര്‍ ഉടമകള്‍ തന്നോട് പരാതി പറഞ്ഞിട്ടുണ്ട്. ആദ്യം ഉയര്‍ന്നതലത്തിലുള്ളവര്‍ക്ക് കൊടുക്കുന്നു. പിന്നീട് താഴെതലത്തിലുള്ള ഉദ്യോഗസ്ഥര്‍. ഇതൊക്കെ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. അതൊന്നും ഇവിടെ നടക്കില്ല. അത്തരമൊരു അവകാശം ആര്‍ക്കും ഇല്ല. ഇത്ര കെയ്സ് അങ്ങോട്ട് എത്തിച്ചേക്കൂവെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയൊരു സംഭവം ഉണ്ടായാല്‍ ഷൂട്ട് ചെയ്തോളാന്‍ അവരോട് പറഞ്ഞിട്ടുണ്ടെന്നും ലിജു പറഞ്ഞിരുന്നു. എക്സൈസ് കമ്മീഷണര്‍ അടക്കം പങ്കെുത്ത പരിപാടിയിലായിരുന്നു വിമര്‍ശനം.

Content Highlights: Excise Minister M Liju has criticized the functioning of bars in Kottayam district

dot image
To advertise here,contact us
dot image