

കണ്ണൂര്‍: കണ്ണൂര്‍ സിപിഐഎമ്മില്‍ വീണ്ടും ഫണ്ട് ക്രമക്കേട് വിവാദം. ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഇ രമേശനെതിരെ ഏരിയാ കമ്മിറ്റി നടപടിക്കൊരുങ്ങുന്നു. ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ ക്രമക്കേടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി നീക്കം.
ടൗണ്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും പിരിച്ച ഭീമമായ തുക കണക്കിലില്ലെന്നും സമ്മാന പദ്ധതിയില്‍ ഭീമമായ തട്ടിപ്പ് നടത്തിയെന്നുമാണ് പരാതി. കണ്ണൂര്‍ ഏരിയാ സെക്രട്ടറിയുടെ അറിവോടെയാണ് ക്രമക്കേടെന്നും ആരോപണം ഉയര്‍ന്നു.
രമേശിനെ താല്‍ക്കാലികമായി ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനാണ് ആലോചന. എന്നാല്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് ഇ രമേശന്റെ വിശദീകരണം. 2023ലാണ് ലോക്കല്‍ കമ്മിറ്റി ഓഫീസ് നിര്‍മ്മാണത്തിനായി കണ്ണൂര്‍ തെക്ക് ബസാറില്‍ പഴയ കെട്ടിടവും സ്ഥലവും വാങ്ങിയത്. ഇതിനായി കൂപ്പണ്‍ പിരിവ്, പ്രദര്‍ശന വിപണന മേള, പാര്‍ട്ടി അംഗങ്ങളില്‍ നിന്നുള്ള ഫണ്ട് ശേഖരണം എന്നിവ നടന്നിരുന്നു.
Content Highlights: CPIM in Kannur faces another fund irregularity controversy as the area committee prepares action against Town East local secretary E Ramesh.