അപേക്ഷാ കാലാവധി അവസാനിക്കുന്നതിന് എട്ട് ദിവസം മുമ്പ് നിയമനം; എസ്എസ്‌കെ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതി

മുമ്പ് ഈ തസ്തികകളിലേക്കുള്ള യോഗ്യത വെട്ടിക്കുറച്ചതും വിവാദമായിരുന്നു

അപേക്ഷാ കാലാവധി അവസാനിക്കുന്നതിന് എട്ട് ദിവസം മുമ്പ് നിയമനം; എസ്എസ്‌കെ നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പരാതി
dot image

തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയില്‍ ചട്ടവിരുദ്ധ നിയമനമെന്ന് പരാതി. ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് പരാതി ഉയരുന്നത്. അപേക്ഷാ കാലാവധി കഴിയും മുമ്പ് പലയിടത്തും നിയമനം നടന്നതായാണ് പരാതി. ഡെപ്യൂട്ടേഷന്‍ നിയമനത്തിനുള്ള അപേക്ഷ നല്‍കുന്നതിനുള്ള തീയതി ഇന്നലെ ആണ് അവസാനിച്ചത്. എന്നാല്‍ ഇതിനോടകം തന്നെ പല ജില്ലകളിലും നിയമനങ്ങള്‍ നടന്നു കഴിഞ്ഞു എന്നാണ് വിവരം.

കോഴിക്കോട് ജില്ലയില്‍ നടന്ന ഡിസ്ട്രിക്ട് പ്രോഗ്രാം കോഡിനേറ്ററുടെ നിയമനത്തില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിന് എട്ട് ദിവസം മുമ്പാണ് തസ്തികയില്‍ ആളെ നിയമിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ഡോ നിസാറിനെയാണ് ജൂലൈ 18ന് നിയമിച്ച് ഉത്തരവിറങ്ങിയത്. ഇതിന് ശേഷവും പല അപേക്ഷകളും വന്നിരുന്നതായാണ് വിവരം. പാലക്കാട് പട്ടാമ്പിയില്‍ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്ററെയും നിയമിച്ചു. ഇതും ചട്ടവിരുദ്ധമാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. കെ കെ എ അസീസ് എന്ന അധ്യാപകനെയാണ് പട്ടാമ്പിയിലേക്ക് നിയമിച്ചത്.

വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. മുന്‍പും ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്ററുടെ നിയമനത്തില്‍ പരാതി ഉയര്‍ന്നിരുന്നു. മുമ്പ് ഈ തസ്തികകളിലേക്കുള്ള യോഗ്യത വെട്ടിക്കുറച്ചതും വിവാദമായിരുന്നു. വിശദമായി പരിശോധിച്ച് നിയമനങ്ങള്‍ റദ്ധ് ചെയ്യണമെന്നാണ് അദ്ധ്യാപകള്‍ ഉന്നയിക്കുന്ന ആവശ്യം. അപേക്ഷിച്ചവരെ എല്ലാം പരിഗണിച്ച് ചട്ടത്തിന് അനുസരിച്ചുള്ള നിയമനം നടത്തണമെന്നും ഇവര്‍ പറയുന്നു.

Content Highlights: Allegations of irregular appointments have surfaced in Samagra Shiksha Kerala, with claims that candidates for key coordinator posts were selected before the application deadline ended. The controversy has raised questions over the transparency and fairness of the recruitment process in multiple districts.

dot image
To advertise here,contact us
dot image