ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: 'രാഷ്ട്രീയപരമായ തീരുമാനങ്ങളില്‍ അഭിപ്രായം പറയുന്നില്ല': വി എ അരുൺ കുമാർ

വിഎസിനെ സംബന്ധിച്ചുള്ള നല്ല കാര്യങ്ങള്‍ അതിന്റേതായ സമയത്ത് പുറത്ത് വരണമെന്നാണ് ആഗ്രഹമെന്നും അരുൺ കുമാർ

ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം: 'രാഷ്ട്രീയപരമായ തീരുമാനങ്ങളില്‍ അഭിപ്രായം പറയുന്നില്ല': വി എ അരുൺ കുമാർ
dot image

ആലപ്പുഴ: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ പ്രതികരവുമായി വി എ അരുണ്‍ കുമാര്‍. പത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രസിദ്ധീകരിക്കാത്തതിനും അതിന്റെതായ രാഷ്ട്രീയമുണ്ടെന്നും രാഷ്ട്രീയമായ തീരുമാനങ്ങളില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്നുമാണ് വി എ അരുണ്‍ കുമാര്‍ പറഞ്ഞത്. വിഎസിനെ സംബന്ധിച്ചുള്ള നല്ല കാര്യങ്ങള്‍ അതിന്റേതായ സമയത്ത് പുറത്ത് വരണമെന്നാണ് വിഎസിനെ സ്‌നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും എല്ലാവരുടെയും ആഗ്രഹം. വാരാന്തപ്പതിപ്പില്‍ തനിക്ക് പ്രത്യേക അഭിപ്രായമില്ലെന്നും വി എ അരുണ്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വി എ അരുണ്‍കുമാറിന്റെ പ്രതികരണം. സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ട വാരാന്തപ്പതിപ്പ് ഇന്ന് രാവിലെയാണ് പുറത്തിറക്കിയത്. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ചരവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മക്കുറിപ്പ് അടങ്ങിയ ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ വൈകിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. 'കള്ളന്‍ വിജയൻ' എന്ന തലക്കെട്ടിലുള്ള ഫീച്ചര്‍ വാരാന്തപ്പതിപ്പില്‍ ഉൾപ്പെട്ടത്തിനാലാണ് പിന്‍വലിച്ചതെന്ന് അനൗദ്യോഗിക വിശദീകരണവും വന്നിരുന്നു.

Content Highlights: V. A. Arun Kumar has responded to the ongoing controversy involving the Deshabhimani weekend edition. His remarks come as the issue continues to draw political and public attention.

dot image
To advertise here,contact us
dot image